Advertisement

കെ.പി.ശശികല പ്രാദേശിക ജനകീയ സമര സമിതിയുടെ പന്തലിലെത്തി

November 30, 2022
Google News 2 minutes Read
KP Sasikala vizhijam protest

ഹിന്ദു ഐക്യവേദിയുടെ ഐക്യവേദിയുടെ മാർച്ചിനിടെ കെ.പി.ശശികല പ്രാദേശിക ജനകീയ സമര സമിതിയുടെ പന്തലിലെത്തി. ലത്തീൻ അതിരൂപത സമരസമിതിയുടെ തൊട്ടടുത്തായിരുന്നുയിത്‌. ശശികല ഉൾപ്പടെ പ്രധാന നേതാക്കൾ പൊലീസ് അനുമതിയോടെയാണ് ജനകീയ സമര പന്തലിൽ എത്തിയത്. ഇതോടെ രണ്ടു സമരപ്പന്തലുകൾക്കും നടുവിൽ വൻ പൊലീസ് സന്നാഹം സുരക്ഷയൊരുക്കി. ലോ ആൻഡ് ഓർഡർ എഡിജിപിയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സുരക്ഷ. ജനകീയ സമര സമിതി പ്രവർത്തകരെ അഭിവാദ്യം ചെയ്തശേഷമാണ് ഹിന്ദു ഐക്യവേദി നേതാക്കൾ ഇവിടെ നിന്ന് മടങ്ങിയത് ( KP Sasikala vizhijam protest ).

അതേസമയം, മത്സ്യവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമർശം പിൻവലിച്ച് ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് രം​ഗത്തെത്തി. നാക്കുപിഴയാണെന്നും വികാര വിക്ഷോഭത്തിൽ സംഭവിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. പരാമർശം സമുദായ ചേരിതിരിവിന് ഇടയാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച്‌ പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല

ഫിഷറിസ് വകുപ്പ് മന്ത്രി അബ്ദുറഹുമാൻ നടത്തിയ വിഴിഞ്ഞം സമര സമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന
പ്രസ്താവന സ്വാഭാവികമായി എന്നിൽ സൃഷ്ടിച്ച വികാര വിക്ഷോഭമാണ്
അദ്ദേഹത്തിനെതിരെ നടത്തിയ പരാമർശം. അബ്ദുറഹുമാൻ എന്ന
പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്ന പരാമർശം നിരുപാധികം പിൻവലിക്കുന്നു.

ഒരു നാക്ക് പിഴവായി സംഭവിച്ച പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷങ്ങൾ കൈകോർത്തു പ്രവർത്തിക്കേണ്ട ഈയവസരത്തിൽ പ്രസ്താവന സമുദായങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ഇടയായതിൽ ഖേദിക്കുന്നുവെന്നും പുറത്തുവിട്ട വിശ​ദീകരണ കുറിപ്പിൽ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് പറയുന്നു.

വർഗീയ പരാമർശത്തിലെ വിവാദം അവസാനിപ്പിക്കണമെന്ന് ലത്തീൻ അതിരൂപതയും ആവശ്യപ്പെട്ടു. ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് ആണ് മന്ത്രി വി.അബ്ദുറഹ്മാനെതിരെ തീവ്രവാദി പരാമർശം നടത്തിയത്. അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.ടി ജലീൽ എംഎൽഎ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

Story Highlights: KP Sasikala vizhijam protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here