റൺ മെഷീൻ ഋതുരാജ്; സെമിയിൽ അസമിനെതിരെ സെഞ്ചുറി; മഹാരാഷ്ട്രയ്ക്ക് കൂറ്റൻ സ്കോർ

വിജയ് ഹസാരെ ട്രോഫിയിൽ അവിശ്വസനീയ ഫോം തുടർന്ന് മഹാരാഷ്ട്ര ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്. ക്വാർട്ടർ ഫൈനലിൽ ഉത്തർ പ്രദേശിനെതിരെ ഇരട്ടസെഞ്ചുറിയടിച്ച ഋതുരാജ് അസമിനെതിരായ സെമിഫൈനൽ മത്സരത്തിൽ സെഞ്ചുറി നേടി പുറത്തായി. 128 പന്തിൽ 18 ബൗണ്ടറിയും 6 സിക്സറും സഹിതം 168 റൺസെടുത്ത താരത്തെ റിയൻ പരാഗാണ് പുറത്താക്കിയത്.
അവസാന 9 വിജയ് ഹസാരെ മത്സരങ്ങളിൽ 6 സെഞ്ചുറിയും ഒരു ഇരട്ടസെഞ്ചുറിയും സഹിതം 1455 റൺസാണ് ഋതുരാജ് നേടിയത്. ഈ സീസണിൽ നാല് മത്സരം കളിച്ച ഋതുരാജ് രണ്ട് സെഞ്ചുറികളും ഒരു ഇരട്ടസെഞ്ചുറിയും നേടി.
ഋതുരാജിൻ്റെയും അങ്കിത് ബാവ്നെയുടെയും (89 പന്തിൽ 110) മികവിൽ മഹാരാഷ്ട്ര നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 350 റൺസ് നേടി. മറ്റൊരു സെമിയിൽ സൗരാഷ്ട്രക്കെതിരെ കർണാടക 49.1 ഓവറിൽ 171 റൺസിന് ഓൾ ഔട്ടായി. രവികുമാർ സമർത്ഥ് (88) മഹാരാഷ്ട്രയുടെ ടോപ്പ് സ്കോറർ ആയപ്പോൾ സൗരാഷ്ട്രക്കായി ജയ്ദേവ് ഉനദ്കട്ട് 4 വിക്കറ്റ് വീഴ്ത്തി.
Story Highlights: vht maharashtra ruturaj gaikwad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here