മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ കൈകാൽ ബന്ധിച്ച് ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം

കാസർഗോട്ട് മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. ഉപ്പള സ്വദേശി സുരേഷിനെ കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്.
രണ്ടായിരത്തി പതിനഞ്ച് സെപ്റ്റംബർ 22നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ബധിരയും മൂകയുമായ പെൺകുട്ടിയെ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി കൈകാൽ ബന്ധിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ, ബലാത്സംഗം, വീട്ടിൽ അതിക്രമിച്ച് കയറൽ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.
കേസിൽ മഞ്ചേശ്വരം സി.ഐ ആയിരുന്ന പി. പ്രമോദിൻറെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതി പെൺകുട്ടിയെ മുമ്പും സമാന രീതിയിൽ പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജീവപര്യന്തം തടവിന് പുറമെ പ്രതി മൂന്ന് ലക്ഷം രൂപ പിഴയടക്കണം. ഇല്ലെങ്കിൽ ആറ് വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നാണ് കോടതി വിധി.
Story Highlights: Accused molested girl gets life imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here