Advertisement

മദ്യത്തെയും മയക്കുമരുന്നിനേയും മഹത്വവത്ക്കരിക്കുന്ന പാട്ടുകള്‍ കേള്‍പ്പിക്കരുത്; എഫ് എം റേഡിയോ ചാനലുകളോട് കേന്ദ്രം

December 1, 2022
Google News 3 minutes Read

മദ്യം, മയക്കുമരുന്ന് മുതലായവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന പാട്ടുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ എഫ് എം റേഡിയോകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇവ കൂടാതെ അക്രമത്തേയും കൊള്ളയേയും കുറ്റകൃത്യങ്ങളേയും തോക്ക്, ഗ്യാങ്‌സ്റ്റര്‍ സംസ്‌കാരത്തേയും മഹത്വവത്ക്കരിക്കുന്ന പാട്ടുകളും ഉള്ളടക്കവും അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. (Centre asks FM radio channels not to play songs glorifying drugs)

ഗ്രാന്റ് ഓഫ് പെര്‍മിഷന്‍ എഗ്രിമെന്റ് ( GOPA), മൈഗ്രേഷന്‍ ഗ്രാന്റ് ഓഫ് പെര്‍മിഷന്‍ എഗ്രിമെന്റ് ( MGOPA) എന്നിവയില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. മദ്യത്തേയും മയക്കുമരുന്നുകളേയും മറ്റും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ചില റേഡിയോ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാര്‍ത്താ പ്രക്ഷേപണ വിതരണ മന്ത്രാലയത്തിന്റെ കര്‍ശന മുന്നറിയിപ്പ്.

Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച്‌ പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല

മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ ലംഘിക്കുന്ന ചാനലുകള്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മയക്കുമരുന്നുകളെ മഹത്വവത്ക്കരിക്കുന്ന ഗാനങ്ങളും പരിപാടികളും കുട്ടികളേയും യുവാക്കളേയും സാരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങള്‍. ഇത്തരം ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് എഐആര്‍ പ്രോഗ്രാം കോഡിന്റെ ലംഘനമാണെന്നും ചാനല്‍ നിരോധിക്കുന്നതിന് ഉള്‍പ്പെടെ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Story Highlights: Centre asks FM radio channels not to play songs glorifying drugs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here