Advertisement

ക്രിസ്മസ് ന്യൂയർ ആഘോഷങ്ങൾ; പരിശോധനകൾ കർശനമാക്കി എക്സൈസ്

December 1, 2022
Google News 1 minute Read

ക്രിസ്മസ് ന്യൂയർ ആഘോഷങ്ങളിൽ പരിശോധനകൾ കർശനമാക്കി എക്സൈസ്. ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ പരിശോധ ഉണ്ടാകും. ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആർ ജയചന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.

ആഘോഷങ്ങളെ മറയാക്കി ലഹരി ഉപയോഗം ഉണ്ടോ എന്നും പരിശോധിക്കും. ആഘോഷവേള ലഹരി വിമുക്തമാക്കും. അതിർത്തികളിലും , വാഹന പരിശോധനകളും ഊർജിതമാക്കും. വലിയ ആഘോഷങ്ങൾ നടക്കുന്ന മട്ടാഞ്ചേരി ഫോർട്ട് കൊച്ചി ഭാഗങ്ങളിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: Excise inspections Christmas New year Celebrations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here