മത്സര ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് നാളെ മുതല്‍ ഖത്തറില്‍ പ്രവേശിക്കാം

മത്സര ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് നാളെ മുതല്‍ ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുമതി. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറപ്പെടുവിച്ചത്. മത്സര ടിക്കറ്റ് ഇല്ലാത്ത ആരാധകര്‍ക്ക് ഹയ്യ കാര്‍ഡ്, ബുക്ക് ചെയ്ത ഹോട്ടല്‍ റിസര്‍വേഷന്‍, 500 ഖത്തര്‍ റിയാല്‍ ഫീസ് എന്നിവ നല്‍കി ഖത്തറില്‍ പ്രവേശിക്കാവുന്നതാണ്.(football fans without tickets can enter qatar)
ഹയ്യ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഹയ്യ പ്ലാറ്റ്ഫോമില്‍ നിന്ന് കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്. qatar2022.qa/book- വഴി നിങ്ങള്‍ക്ക് അനുയോജ്യമായ ഹോട്ടല്‍ റിസര്‍വേഷന്‍ ചെയ്യാവുന്നതാണ്. ഇതിന് പുറമെ,12 വയസും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ക്ക് 500 ക്യൂആര്‍ പ്രവേശന ഫീസായി നല്‍കണം. 12 വയസിന് താഴെയുള്ളവര്‍ക്ക് നിരക്ക് ഈടാക്കില്ല.
Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച് പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല
അതേസമയം, ഇതുവഴി ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ഫുട്‌ബോള്‍ അന്തരീക്ഷം ആസ്വദിക്കാന്‍ പ്രാപ്തമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Story Highlights: football fans without tickets can enter qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here