‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്ററുടെ എന്‍ട്രി

മലയാളികളുടെ ഇഷ്ടതാരമാണ് ജയറാം. മിമിക്രി വേദികളിലൂടെ വളര്‍ന്ന താരം സിനിമയിലെത്തി മുഖ്യധാരാ നടന്മാര്‍ക്കിടയിലൂടെ തന്റേതായ സ്ഥാനം ഉറപ്പിച്ച നടന്‍ കൂടിയാണ്. ഇന്നും ഏത് സ്റ്റേജ് ഷോകളിലും ഇതര പരിപാടികളിലും ജയറാം മിമിക്രി അവതരിപ്പിക്കാറുണ്ട്. ജയറാമിന്റെ ഈയടുത്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്റെ ആദ്യ ഓഡിയോ ലോഞ്ചിനിടെ സഹതാരങ്ങളെ അനുകരിച്ചുള്ള മിമിക്രി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇപ്പോള്‍ താരത്തിന്റെ ഈ പുതിയ മിമിക്രി വിഡിയോ ഒരു ഹോട്ടല്‍ വെയിറ്റര്‍ അനുകരിക്കുന്ന വിഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കാളിദാസ് ജയറാം തന്നെയാണ് അച്ഛനെ അനുകരിച്ചുള്ള വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
‘മണീ പസിക്കിത് മണീ…’ എന്ന് നടന്‍ പ്രഭുവിനെ ട്രോളിയുള്ള ജയറാമിന്റെ വൈറല്‍ സംഭാഷണമാണ് ഹോട്ടല്‍ വെയ്റ്ററും അനുകരിക്കുന്നത്. ഇത് കേട്ട് പൊട്ടിച്ചിരിക്കുന്ന ജയറാമിനെയും പാര്‍വതിയെയും മകള്‍ മാളവികയെയും വിഡിയോയില്‍ കാണാം.
ആഴ്‌വാര്‍ കടിയാന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം പൊന്നിയിന്‍ സെല്‍വനില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം എംജി ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ഗോസ്റ്റ് എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ജയറാം.
Story Highlights: hotel waiter imitates actor jayaram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here