വിഴിഞ്ഞം വിഷയത്തിൽ സിപിഐഎം മലക്കം മറിഞ്ഞു; കെ മുരളീധരൻ

വിഴിഞ്ഞം വിഷയത്തിൽ സിപിഐഎം മലക്കം മറിഞ്ഞുവെന്ന് കെ മുരളീധരൻ. യുഡിഎഫ് കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് ഒപ്പമാണെന്ന് പറഞ്ഞവർ ഇന്ന് അവരെ രാജ്യദ്രോഹികളാക്കി . പ്രശ്നം വഷളാക്കിയത് ആരാണ്?. വിഴിഞ്ഞം തുറമുഖം നേരിട്ട് കാണാത്ത വ്യക്തിയാണ് വകുപ്പ് മന്ത്രി. മന്ത്രിമാരുടെ പ്രസ്താവനകൾ പ്രകോപനം ഉണ്ടാക്കി. തെരഞ്ഞെടുപ്പ് കാലത്ത് അരമന കയറി ഇറങ്ങിയ വി ശിവൻകുട്ടിയ്ക്ക് ബിഷപ്പ് ഇപ്പോൾ ശത്രുവെന്നും കെ മുരളീധരൻ പരിഹസിച്ചു .
പൊലീസ് സ്‌റ്റേഷൻ അക്രമം ന്യായീകരിക്കില്ല. പൊലീസ് സ്‌റ്റേഷൻ അക്രമിക്കുന്നതിന് മുൻപ് ബിഷപ്പിനെ പോലീസ് പ്രതിയാക്കി. അദാനിയുടെ വാഹനം തടഞ്ഞവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതും പ്രകോപനം ഉണ്ടാക്കി.
Read Also: വികസന വിരുദ്ധർക്ക് കേരളം വഴങ്ങില്ല, വിഴിഞ്ഞം പദ്ധതി നടപ്പാക്കും; എം.വി ഗോവിന്ദൻ
തുറമുഖ സംരക്ഷണ സമിതിയ്ക്ക് പൊലീസ് പിന്തുണ നൽകി. സർക്കാരിൻ്റെ പിടിപ്പുകേടാണ് അക്രമത്തിന് ഇടയാക്കിയത്. അക്രമത്തിന് പിന്നിൽ തീവ്രവാദി സംഘടനകളാണെങ്കിൽ സർക്കാർ പുറത്തു കൊണ്ടുവരണം. മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളെന്ന് വിളിച്ച അബ്ദുൾ റഹ്മാൻ സത്യപ്രതിജ്ഞ ലംഘനം നടത്തി. മന്ത്രിമാരുടെ നാക്ക് നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണം. സംഘപരിവാറിന് അഴിഞ്ഞാടാൻ സർക്കാർ അനുവാദം നൽകി. ഹിന്ദു ഐക്യവേദിയുടെ മാർച്ച് അതിന് ഉദാഹരണമാണെന്ന് കെ മുരളീധരൻ പറഞ്ഞു. പിണറായി – മോദി – അദാനി പാലമാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: K Muraleedharan On Vizhinjam Port Project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here