കൊച്ചിയില്‍ ഹോസ്റ്റല്‍ നോക്കാന്‍ സഹായം തേടിയ ബന്ധുവിനെ ബലാത്സംഗം ചെയ്തു; യുവാവ് പിടിയില്‍

ബന്ധുവായ യുവതിയെ എറണാകുളം ഇടപ്പള്ളിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. കുഴുപ്പള്ളി മുനമ്പം അയ്യാര്‍ വളവ് സ്വദേശി ജാനേന്ദാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന ഇയാളെ പൊലീസ് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. (man arrested in edappally rape case)
കൊച്ചിയില്‍ ഒരു ഹോസ്റ്റല്‍ നോക്കുന്നതിനായി സഹായം തേടിയ ബന്ധുവിനെയാണ് ജാനേന്ദ് ബലാത്സംഗം ചെയ്തത്. ഹോസ്റ്റല്‍ നോക്കി മടങ്ങുംവഴി അത്യാവശ്യമായി സുഹൃത്തിനെ കാണാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ യുവതിയെ ഇടപ്പള്ളിയിലുള്ള ഒരു വീട്ടിലെത്തിച്ചത്. ഇവിടെ വച്ച് പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി വീട്ടുകാരോട് നടന്ന സംഭവങ്ങള്‍ വിവരിച്ചു. വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴേക്കും ജാനേന്ദ് ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മുനമ്പം സ്വദേശിയായ ജാനേന്ദിന് 28 വയസാണ്.
Story Highlights: man arrested in edappally rape case
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!