Advertisement

പേയ്‌മെന്റുകൾ നടത്താൻ ഫോൺ എടുക്കാൻ മടി; ബാർകോഡ് കൈത്തണ്ടയിൽ പച്ചകുത്തി യുവാവ്

December 1, 2022
Google News 2 minutes Read

ഇന്ന് വലിയൊരു വിഭാഗം ആളുകൾ ഡിജിറ്റൽ പണമിടപാടുകളാണ് നടത്തുന്നത്. തങ്ങളുടെ പണമിടപാടുകൾക്കായി ഫോണുകളാണ് ഉപയോഗിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങി നിരവധി സൗകര്യങ്ങൾ ഇന്ന് ലഭ്യമാണ്. എന്നാൽ ഡിജിറ്റൽ പണമിടപാടുകൾക്കായി ഫോൺ നിരന്തരം എടുക്കാൻ മടിയുള്ള ഒരു യുവാവ് അയാൾക്ക് സൗകര്യപ്രദമായ ഒരു പരിഹാരം കണ്ടെത്തി. എന്താണന്നല്ലേ? അയാൾ തന്റെ കൈത്തണ്ടയിൽ പേയ്‌മെന്റ് ബാർകോഡ് പച്ചകുത്തിയിരിക്കുകയാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

തായ്‌വാനിലെ “ഡികാർഡ്”-ൽ തന്റെ കഥ വൈറലായതോടെ അജ്ഞാതനായിരുന്ന യുവാവ് രാജ്യത്ത് ജനപ്രിയനായി മാറിയിരിക്കുകയാണ് . ഒരു വിഡിയോയിൽ ടാറ്റൂ ചെയ്യണമെന്ന് താൻ വളരെക്കാലമായി ചിന്തിക്കുകയായിരുന്നുവെന്നും തുടർന്ന് വേറിട്ടൊരു ആശയത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണ്, പേയ്‌മെന്റ് ബാർകോഡിന്റെ ടാറ്റൂ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. പേയ്‌മെന്റ് ടാറ്റൂ വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതും ഏതൊരു ടാറ്റൂ ആർട്ടിസ്റ്റിനും ഇത്തിരി വെല്ലുവിളി ഉയർത്തുന്ന കാര്യവുമാണ്.

വിഡിയോയിൽ അയാൾ പുതിയ ടാറ്റൂ ഉപയോഗിച്ച് എങ്ങനെ പണമടയ്ക്കാമെന്നും കാണിച്ചു തരുന്നുണ്ട്. എങ്കിലും തന്റെ രീതി പിന്തുടരാൻ യുവാവ് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം, എപ്പോഴും ബാർകോഡ് വിജയകരമായി ടാറ്റൂ ചെയ്യാൻ സാധിക്കില്ല. അതുമാത്രമല്ല, ഏതാനും നാളുകൾക്ക് ശേഷം ടാറ്റൂ മങ്ങിയാൽ ബാർകോഡ് വർക്ക് ആകുകയുമില്ല. എന്തായാലും ഈ രീതി ആളുകൾക്ക് ഇടയിൽ വൈറലായി മാറിയിരിക്കുകയാണ്.

Story Highlights: Man tattoos barcode to forearm to avoid taking his phone out to make payments every time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here