വീട്ടിൽ നിന്ന് സ്വർണ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ കയറിയത് വീട്ടുടമയുടെ ബൈക്കിൽ,,പിന്നീട് കള്ളന് സംഭവിച്ചത്

വീട്ടിൽ നിന്ന് സ്വർണമാല മോഷ്‌ടിച്ച കള്ളൻ രക്ഷപ്പെടാനായി കയറിയത് മോഷണം നടത്തിയ വീട്ടുടമയുടെ ബൈക്കിൽ. മോഷണം നടന്ന വിവരം പൊലീസ് സ്‌റ്റേഷനിൽ അറിയിക്കാൻ പോയ വീട്ടുടമയുടെ ബൈക്കിലാണ് കള്ളൻ തന്നെ ലിഫ്റ്റ് ചോദിച്ചത്. ചെന്നൈയിലാണ് സംഭവം. ആവഡിയിലെ ജെനിം രാജാദാസിന്റെ വീട്ടിൽകയറി മോഷണം നടത്തിയ പെരിയകാഞ്ചി പെരുമാൾ നായിക്കൻ തെരുവിലെ ഉമറാണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.(thief hitches ride from man whose house he robbed)
ഇറച്ചിവാങ്ങാൻ വീട്ടുകാർ അടുത്ത കടയിൽ പോയ സമയത്തായിരുന്നു മോഷണം. വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിലും അലമാരയുമെല്ലാം തുറന്ന് കിടക്കുന്നത് കണ്ടു. നാല് പവന്റെ സ്വർണമാലയാണ് കള്ളൻ മോഷ്ടിച്ചത് എന്ന് മനസിലായി. ഇതോടെ പൊലീസിനെ വിവരമറിയിക്കാൻ ഗൃഹനാഥൻ പുറപ്പെട്ടു.പാതിവഴിയിലെത്തിയപ്പോൾ ഒരാൾ ലിഫ്റ്റ് ചോദിച്ചു.
രാജാദാസ് അയാളെ ബൈക്കിന് പുറകിൽ കയറ്റി.എന്നാൽ ഇയാളുടെ അരയിൽ പലതരത്തിലുള്ള ചാവികൾ തൂങ്ങിക്കിടക്കുന്നത് കണ്ടതോടെ രാജാദാസിന് സംശയമായി. ബൈക്ക് നിർത്തിയതോടെ കളളൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തുടർന്ന് പ്രതി കുറ്റസമ്മതം നടത്തി.
Story Highlights: thief hitches ride from man whose house he robbed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here