Advertisement

ജർമ്മനി ഇന്ന് പ്രീ ക്വാർട്ടറിൽ പ്രവേശിക്കുമോ?- ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം

December 1, 2022
Google News 2 minutes Read
Twentyfour YouTube Poll FIFA World Cup

ജർമ്മനി ഇന്ന് പ്രീ ക്വാർട്ടറിൽ പ്രവേശിക്കുമോ എന്ന വിഷയത്തിലെ ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 40,000 പേർ പങ്കെടുത്ത പോളിൽ 53 ശതമാനം പേർ ജർമനി ഇന്ന് പ്രീ ക്വാർട്ടറിൽ പ്രവേശിക്കും എന്ന് അഭിപ്രായപ്പെട്ടു. 40 ശതമാനം പേർ പ്രവേശിക്കില്ല എന്ന് വോട്ട് ചെയ്തപ്പോൾ 7 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. ( Twentyfour YouTube Poll FIFA World Cup ).

ഈ വിഷയത്തിൽ നിരവധി പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ ഉയർന്നത്. ജർമനി മാത്രമല്ല, ആ ഗ്രൂപ്പിൽ ആരും രണ്ടാം റൗണ്ട് ഉറപ്പിച്ചിട്ടില്ലെന്നും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഗ്രൂപ്പ് ചാമ്പ്യൻസ് ആയി സ്പെയിനും രണ്ടാമതായി ജർമ്മനിയും കേറുമെന്നും എ.വി ശ്രീരാ​ഗ് എന്ന് പ്രേക്ഷകൻ അഭിപ്രായപ്പെട്ടു. ജർമ്മനി രണ്ടാം സ്ഥാനക്കാരായി ക്വാളിഫൈ ചെയ്യാനാണ് സാധ്യതയെന്നാണ് പ്രസാദ് എന്നയാളുടെ കമന്റ്.

മറ്റ് വിഷയങ്ങളുമായി വരും ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് ട്വന്റിഫോര്‍ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.

Story Highlights:Twentyfour YouTube Poll FIFA World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here