Advertisement

51-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി യുഎഇ; സുരക്ഷ ശക്തമാക്കി പൊലീസ്

December 1, 2022
Google News 2 minutes Read

51-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി യുഎഇ. ആഘോഷങ്ങളുടെ ഭാഗമായി ഏഴ് എമിറേറ്റുകൾ സംഗീതകച്ചേരികളും കുടുംബ സൗഹൃദ പ്രവർത്തനങ്ങളും കരിമരുന്ന് പ്രയോഗവും സംഘടിപ്പിക്കും. തെരുവുകളിൽ ഇതിനോടകം തന്നെ പതാകകളും അലങ്കാര വിളക്കുകളും നിറഞ്ഞു കഴിഞ്ഞു. ഡിസംബർ 2 നാണ് യുഎഇയുടെ ദേശീയ ദിനം.

ഡിസംബർ 1 വ്യാഴാഴ്ച രാവിലെ 8 മുതൽ 11 വരെ ഖവാസിം കോർണിഷിൽ ദേശീയ ദിന പരേഡ് നടത്തുമെന്ന് റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു. സൈനിക വിഭാഗങ്ങളുടെ നീക്കത്തിന് പരേഡ് സാക്ഷ്യം വഹിക്കും. ഖവാസിം കോർണിഷിലേക്കുള്ള റോഡ് അടച്ചിടും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് റാസൽഖൈമ പൊലീസ് ആവശ്യപ്പെട്ടു.

എമിറേറ്റിലെ മുഴുവൻ റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിന് പൊലീസ് പട്രോളിംഗ് ശക്തമാക്കും. ആഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ RAK പൊലീസ് പൂർത്തിയാക്കി. സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി എമിറേറ്റിന്റെ എല്ലാ ഭാഗങ്ങളിലും 104 സുരക്ഷാ, സിവിൽ പട്രോളിംഗ് സന്നാഹങ്ങൾ ഉണ്ടായിരിക്കും.

പാർക്കുകൾ, മാർക്കറ്റുകൾ, പൊതു സ്ഥലങ്ങൾ, ആഘോഷ സ്ഥലങ്ങൾ, ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങൾ തുടങ്ങി എല്ലാ സുപ്രധാന മേഖലകളിലും പട്രോളിംഗ് നടത്തുമെന്ന് റാസൽഖൈമയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതുവായ ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കണമെന്നും റോഡുകളിൽ അശ്രദ്ധമായി വാഹനമോടിക്കരുതെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Story Highlights: UAE: Police announce National Day parade, ask motorists to avoid route

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here