Advertisement

രാജ്യത്ത് കാർ വിൽപന റെക്കോർഡ് നേട്ടത്തിൽ

December 2, 2022
2 minutes Read

രാജ്യത്ത് നവംബറിൽ കാർ വിൽപ്പന ശക്തമായ വളർച്ച രേഖപ്പെടുത്തി. കാർ വിൽപനയിൽ 2022 റെക്കോർഡ് നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയാണ് ഇത് നൽകുന്നത്. ഉത്സവ സീസൺ കഴിഞ്ഞിട്ടും വിൽപന മുന്നേറുന്നു എന്നാണ് വിപണിയിൽ നിന്നുള്ള ഡേറ്റ സൂചിപ്പിക്കുന്നത്. മാരുതി എണ്ണത്തിൽ 21% വളർച്ച കൈവരിച്ചതായി ഡയറക്ടർ (സെയിൽസ് & മാർക്കറ്റിംഗ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഈ വർഷം അവസാനത്തോടെ വ്യവസായം 3.8 ദശലക്ഷം യൂണിറ്റിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കണക്ക് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കായിരിക്കും. നവംബറിലെ വിൽപ്പന 3.2 ലക്ഷം യൂണിറ്റായി കണക്കാക്കപ്പെടുന്നു.

ടാറ്റ മോട്ടോഴ്‌സിൽ നിന്ന് കടുത്ത മത്സരം നേരിടുന്ന ഹ്യുണ്ടായ് വിൽപ്പനയിൽ 30% വളർച്ച രേഖപ്പെടുത്തി. ജനുവരിയിൽ നടക്കുന്ന ഗ്രേറ്റർ നോയിഡ ഓട്ടോ എക്‌സ്‌പോയിൽ പുതിയ മോഡലുകളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

പ്രാദേശിക ഇന്ത്യൻ ബ്രാൻഡുകളുടെ കുതിപ്പും ശക്തമായിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ വിൽപ്പന നവംബറിൽ 55% ഉയർന്ന് 46,425 യൂണിറ്റിലെത്തി (4,451 യൂണിറ്റ് ഇലക്‌ട്രിക്‌സ് ഉൾപ്പെടെ), മഹീന്ദ്രയുടെ എണ്ണം 56% ഉയർന്ന് 30,392 യൂണിറ്റിലെത്തി. പണപ്പെരുപ്പത്തിനെ കുറിച്ചും മാന്ദ്യത്തെ കുറിച്ചുമുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ പുതിയ ബുക്കിംഗുകൾക്ക് വഴിവെച്ചു എന്നാണ് വിശകലന വിദഗ്ധർ പറയുന്നത്.

Story Highlights: Car sales remain strong in November as supply woes ease

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top