ബൈക്ക് ഓടിക്കാൻ നൽകിയില്ല; തൃശൂരിൽ ഹീമോഫിലിയ രോഗിക്ക് ക്രൂര മർദ്ദനം

തൃശൂരിൽ ഹീമോഫിലിയ രോഗിക്ക് ക്രൂര മർദ്ദനം. ശ്രീ കേരള വർമ കോളജിന് സമീപത്തെ മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിയ ആളാണ് മർദിച്ചത്. മർദിക്കുന്നതിന്റെ ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു. അഞ്ചേരി സ്വദേശിക്കാണ് മർദനമേറ്റത്.(haemophilia patient attacked in thrissur)
മർദിച്ച വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബൈക്ക് നൽകാത്തതിന്റെ പേരിലാണ് ക്രൂര മർദ്ദനം ഉണ്ടായത്. വൈശാഖ് നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. മിഥുനാണ് ആക്രമണം ഏറ്റത്. ഒന്നരമാസം മുൻപ് മിഥുൻ ഒരു ബൈക്ക് വാങ്ങിയിരുന്നു അത് ഓടിക്കാൻ നൽകിയിരുന്നില്ല.
Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ
തുടർന്ന് നേരത്തെ വൈശാഖ് പട്ടിയുമായി എത്തിയും ഭീഷണിപ്പെടുത്തിയിരുന്നു. മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിലുണ്ടായിരുന്ന അക്ഷയ് എന്ന സമീപവാസി അവിടെ ഉണ്ടായിരുന്നു സംഭവ സമയത്ത് അടിക്കരുത് എന്ന് പറഞ്ഞിട്ടും മർദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: haemophilia patient attacked in thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here