Advertisement

ഐപിഎൽ ലേലത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാനവില 21 പേർക്ക്; പട്ടികയിൽ ഇന്ത്യൻ താരങ്ങളില്ല

December 2, 2022
Google News 13 minutes Read
ipl auction players list

ഈ മാസം നടക്കാനിരിക്കുന്ന ഐപിഎൽ താരലേലത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാനവില 21 താരങ്ങൾക്ക്. 2 കോടി രൂപയാണ് ഏറ്റവും ഉയർന്ന അടിസ്ഥാനവില. പട്ടികയിൽ ഒരു ഇന്ത്യൻ താരം പോലും ഉൾപ്പെട്ടിട്ടില്ല. (ipl auction players list)

ലേലത്തിൽ ഉയർന്ന വില ലഭിക്കുമെന്ന് കരുതപ്പെടുന്ന ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ സാം കറൻ, ബെൻ സ്റ്റോക്സ്, ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ എന്നിവരുടെയൊക്കെ അടിസ്ഥാനവില 2 കോടി രൂപയാണ്. ഇക്കഴിഞ്ഞ ടി-20 ലോകകപ്പിൽ പ്ലയർ ഓഫ് ദി സീരീസ് പുരസ്കാരം നേടിയ കറന് പൊന്നും വില ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

Read Also: ഇനി ഒരു ടീമിൽ 11 അല്ല, 12 പേർ; ഐപിഎലിൽ ‘ഇംപാക്ട് പ്ലയർ’ നിയമവുമായി ബിസിസിഐ

ആകെ 991 പേരാണ് ലേലത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 714 ഇന്ത്യൻ താരങ്ങളും 277 വിദേശ താരങ്ങളുമുണ്ട്. ഇവരിൽ ലേലത്തിനെത്തുക ഐപിഎൽ ഫ്രാഞ്ചൈസികൾ ചേർന്ന് ഫൈനലൈസ് ചെയ്ത താരങ്ങളാവും. ഡിസംബർ 9നു മുൻപ് ഫ്രാഞ്ചൈസികൾ ഈ പട്ടിക കൈമാറണം. ആകെ 87 താരങ്ങളെ ഫ്രാഞ്ചൈസികൾക്ക് വാങ്ങാം. ഇതിൽ 30 പേർ വിദേശതാരങ്ങളാവാം.

ഓസ്ട്രേലിയയിൽ നിന്നാണ് ഏറ്റവുമധികം താരങ്ങൾ ലേലത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 57 താരങ്ങൾ ഓസീസിൽ നിന്ന് ഐപിഎൽ ലേലത്തിൻ്റെ ഭാഗമാവും. എന്നാൽ സ്റ്റീവ് സ്‌മിത്ത്, മാർനസ് ലബുഷെയ്ൻ എന്നിവർ ലേലത്തിൽ ഇല്ല. നായകൻ പാറ്റ് കമ്മിൻസും ഐപിഎലിൽ നിന്ന് പിന്മാറി.

രണ്ട് കോടി രൂപ അടിസ്ഥാനവില: Nathan Coulter-Nile, Cameron Green, Travis Head, Chris Lynn, Tom Banton, Sam Curran, Chris Jordan, Tymal Mills, Jamie Overton, Craig Overton, Adil Rashid, Phil Salt, Ben Stokes, Adam Milne, Jimmy Neesham, Kane Williamson, Rilee Rossouw, Rassie van der Dussen, Angelo Mathews, Nicholas Pooran, Jason Holder

Read Also: ഐപിഎൽ ലേലത്തീയതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികൾ

ഒന്നര കോടി രൂപ അടിസ്ഥാനവില: Sean Abott, Riley Meredith, Jhye Richardson, Adam Zampa, Shakib Al Hasan, Harry Brook, Will Jacks, Dawid Malan, Jason Roy, Sherfane Rutherford

ഒരു കോടി രൂപ അടിസ്ഥാനവില: Mayank Agarwal, Kedar Jadhav, Manish Pandey, Mohammad Nabi, Mujeeb ur Rahman, Moises Henriques, Andrew Tye, Joe Root, Luke Wood, Michael Bracewell, Mark Chapman, Martin Guptill, Kyle Jamieson, Matt Henry, Tom Latham, Daryl Mitchell, Heinrich Klaasen, Tabraiz Shamsi, Kusal Perera, Roston Chase, Rakheem Cornwall, Shai Hope, Akeal Hossein, David Wiese

Story Highlights: ipl auction players list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here