Advertisement

കുടുംബ പ്രേക്ഷക ഹൃദയം കീഴടക്കി ‘ഖെദ്ദ’

December 2, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുടുംബ പ്രേക്ഷകരുടെ മനസ് കീഴടക്കി ‘ഖെദ്ദ’ തീയേറ്ററിൽ മുന്നേറുന്നു. സാമൂഹിക പ്രതിബദ്ധതയും കലാമുള്ളതുമായ പ്രമേയത്തെ പ്രേക്ഷക ഹൃദയം കീഴടക്കുന്ന വിധം മനോഹരമായി അവതരിപ്പിച്ച് കയ്യടി നേടുകയാണ് ചിത്രം. ഇക്കാലഘട്ടത്തിൽ കുടുംബങ്ങളിൽ സംഭവിക്കുന്ന പ്രശ്നങ്ങളെ കൃത്യമായി വരച്ചിടുന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് ‘മസ്റ്റ് വാച്ച്’ ആയി മാറുകയാണ്. ഖെദ്ദ എന്ന വാക്ക് സൂചിപ്പിക്കുന്നത് പോലെ കെണിയിൽ വീണു പോകുന്നവരുടെ കഥയാണ് സിനിമ പറയുന്നത്. ജീവിതക്കെണിയും അതിന്റെ ഉള്ളുലച്ചിലുകളും സിനിമ ഹൃദയ സ്പര്ശിയായി അവതരിപ്പിക്കുന്നുണ്ട്

ആശാ ശരത്തും മകൾ ഉത്തര ശരത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുധീർ കരമന, സുദേവ് നായർ, ജോളി ചിറയത്ത്, സരയു തുടങ്ങിയവരും പ്രധാന താരങ്ങളായി എത്തുന്നുണ്ട്. കഥാപാത്രങ്ങക്കെല്ലാം അഭിനയിക്കാൻ കൃത്യമായ സ്പേസ് നൽകുന്ന ചിത്രം അഭിനയ മികവുകൊണ്ട് കൂടി ശ്രദ്ധേയമാവുകയാണ്. നൃത്ത പ്രകടങ്ങളിലൂടെ നേരത്തെ ശ്രദ്ധേയയായ ഉത്തരയുടെ അഭിനയ രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പാണ് ചിത്രം. തുടക്കക്കാരിയുടെ പരിഭ്രമമേതുമില്ലാതെ കഥാപാത്രത്തെ ശ്രദ്ധേയമാക്കാൻ ഉത്തരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്ത് പ്രണയമെന്ന സുന്ദരമായ വികാരത്തിൽ വന്ന തെറ്റായ മാറ്റത്തെ ചിന്തനീയമായ വിധം അവതരിപ്പിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം മനോജ് കാനയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. നേരത്തെ കെഞ്ചിറ എന്ന ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധേയനായ മനോജ്‌ കാന കെഞ്ചിറയിലൂടെ നിരവധി പുരസ്കാരങ്ങളും നേടിയെടുത്തിട്ടുണ്ട്. ജീവിത കെണികളിൽ വീണ് പോകുന്നവരുടെ സംഘർഷാവസ്ഥയും കുടുംബ സാഹചര്യങ്ങളും ജീവിത പരിസരവും മികവുറ്റതായി അവതരിപ്പിക്കുന്നത് ചിത്രത്തെ കുടുംബ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. മാതൃത്വം, സ്നേഹം, പ്രണയം തുടങി പല ജീവിതാവസ്ഥകളിലൂടെയുള്ള യാത്ര കൂടിയാണ് ‘ഖെദ്ദ’.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതാപ് പി. നായരാണ്. ബിജിബാലിന്റേതാണ് പശ്ചാത്തലസംഗീതം. ശ്രീവത്സൻ ജെ. മേനോൻ ഈണമിട്ട് മനോജ് കുറൂർ എഴുതിയ ഗാനം ശ്രദ്ധേയമാണ്.

Story Highlights: khedda movie getting excellent reviews

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement