Advertisement

വിളിക്കാത്ത വിവാഹത്തിന് പോയി; എംബിഎ വിദ്യാർത്ഥിയെ പിടികൂടി; ശിക്ഷയായി പാത്രം കഴുകിച്ചു

December 2, 2022
4 minutes Read
mba student gatecrashed at wedding forced to wash utensils

വിളിക്കാത്ത വിവാഹത്തിന് പോയതിന് എംബിഎ വിദ്യാർത്ഥിയോട് ക്രൂരത. വിവാഹത്തിനെത്തി ഭക്ഷണം കഴിച്ച വിദ്യാർത്ഥിയെ കൊണ്ട് അവിടെയുണ്ടായിരുന്ന പാത്രം കഴുകിച്ചാണ് വിവാഹം നടത്തിയ വീട്ടുകാർ ശിക്ഷ നൽകിയത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിദ്യാർത്ഥിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. ( mba student gatecrashed at wedding forced to wash utensils )

ഭോപ്പാലിലാണ് ഈ ക്രൂരത അരങ്ങേറിയത്. വിളിക്കാതെ വിവാഹത്തിനെത്തിയതിനാണ് ജബൽപൂർ സ്വദേശിയായ എംബിഎ വിദ്യാർത്ഥിയെ വിവാഹം നടത്തിയ കുടുംബം ഇത്തരത്തിൽ അതിക്ഷേപിച്ചത്. വിദ്യാർത്ഥിയെ അപമാനിക്കുകയും, ഈ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയെ കൂട്ടം കൂടി നിന്ന് വഴക്ക് പറയുന്നതും വിഡിയോയിൽ കേൾക്കാം.

വിളിക്കാതെ വിവാഹത്തിന് പോകുന്നത് തെറ്റാണെങ്കിലും ഇത്തരത്തിൽ ഒരു മനുഷ്യനെ അപമാനിക്കാൻ ആർക്കും അധികാരമില്ലെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ വിളിക്കാത്ത വിവാഹത്തിനെത്തുന്ന എല്ലാവർക്കും ഇത് പാഠമായിരിക്കട്ടെയെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്.

Story Highlights: mba student gatecrashed at wedding forced to wash utensils

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top