Advertisement

മുംബൈയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്തു

December 2, 2022
Google News 1 minute Read

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മുംബൈയിലെ സിവിക് സ്‌കൂളിലാണ് 13 വയസ്സുള്ള രണ്ട് ആൺകുട്ടികൾ ചേർന്ന് സഹപാഠിയെ പീഡിപ്പിച്ചത്. സ്കൂളിലെ ക്ലാസ് മുറിയിൽ വച്ചായിരുന്നു പീഡനം. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

തിങ്കളാഴ്ചയാണ് സംഭവം. നൃത്തപരിശീലനത്തിനായി പെൺകുട്ടി ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സഹപാഠികൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. രണ്ട് പ്രതികളും സാഹചര്യം മുതലെടുത്ത് കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പെൺകുട്ടി തന്റെ ദുരനുഭവം വീട്ടുകാരുമായി പങ്കുവച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ ആൺകുട്ടികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 376 ഡിഎ (പതിനാറ് വയസ്സിൽ താഴെയുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുക), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) എന്നീ വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി, ദക്ഷിണ മുംബൈയിലെ ജുവനൈൽ തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

Story Highlights: Mumbai Class 8 Student Gang-Raped By 2 Classmates In School

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here