നെടുമങ്ങാട് സ്വദേശി സൗദിയിൽ മുറിയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം നെടുമങ്ങാട് മന്നൂര്‍ക്കോണം സി.വി ഹൗസില്‍ സലീം (63) സൗദി ബുറൈദക്ക് സമീപം ഖുബൈബില്‍ അന്തരിച്ചു. മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്നവര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. മൃതദേഹം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. 25 വര്‍ഷമായി പ്രവാസിയാണ്. നൂഹ്കണ്ണ്- ആയിശാ ബീവി ദമ്പതികളുടെ മകനാണ്.
Story Highlights: native of Nedumangad was found dead in his room in Saudi Arabia
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!