വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കാനാവില്ല: എം.വി.ഗോവിന്ദൻ

വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. 80 ശതമാനം പണിയും കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാം എന്ന് ഉറപ്പ് നൽകി. സമരത്തിന്റെ പരാജയ ഭീതിയിൽ നിന്നാണ് അക്രമം ഉണ്ടായതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
വിഴിഞ്ഞം പൊതുമേഖലയിൽ നടത്തണം എന്ന് സിപിഐഎം പറഞ്ഞു. എന്നാൽ ഉമ്മൻ ചാണ്ടി അത് അദാനിക്ക് നൽകി. ഇന്ന് എതിർത്ത പുരോഹിതർ അന്ന് അതിനെ അനുകൂലിക്കുകയാണ് ഉണ്ടായത്. വിഴിഞ്ഞം സംഘർഷത്തിലൂടെ വെടിവയ്പ്പാണ് അവർ ഉദ്ദേശിച്ചത്. പൊലീസ് നെല്ലിപലക കണ്ടിട്ടും ആത്മ സംയമനം പാലിച്ചുവെന്നും ഗോവിന്ദൻ പറഞ്ഞു
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പരിഹസിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി സുരേന്ദ്രന്റെ സൗജന്യം ഇടതുമുന്നണിക്ക് വേണ്ടയെന്ന് പറഞ്ഞു. സുരേന്ദ്രന്റെ ജന്മത്തിൽ സുരേന്ദ്രന് ഇടതുപക്ഷത്തിനെ തൊടാൻ കഴിയില്ല. അമ്പതിനായിരം കോടിയുടെ വ്യവസായ ഇടനാഴി വരും. അത് തിരുവനന്തപുരത്തിന്റെ മുഖം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Vizhinjam project cannot be stopped: m v govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here