Advertisement

ഡൽഹിയിൽ ഒരുമിച്ച് താമസിക്കുന്ന പെൺ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

December 3, 2022
Google News 1 minute Read
delhi man murders partner

ഡൽഹിയിൽ ഒരുമിച്ച് താമസിക്കുന്ന പെൺ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. തിലക് നഗർ സ്വദേശി രേഖ റാണിയാണ് കൊല്ലപ്പെട്ടത്. പ്രതി മൻപ്രീതിനെ പഞ്ചാബിൽ നിന്ന് പൊലീസ് പിടികൂടി. ( delhi man murders partner )

കൊലയ്ക്ക് ശേഷം മൃതദേഹം കഷ്ണങ്ങളാക്കാൻ പ്രതി പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. പതിനാറുകാരിയായ മകൾക്കൊപ്പമാണ് തിലക് നഗറിലെ വസതിയിൽ രേഖ റാണി താമസിച്ചിരുന്നത്. 2015ലാണ് മൻപ്രീത് രേഖ റാണിയുമായി പരിചയത്തിലാകുന്നതും ഒരുമിച്ച് താമസം ആരംഭിക്കുന്നതും. ഇരുവർക്കും ഇടയിൽ തർക്കം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

ശ്രദ്ധ കേസിലെ പ്രതി അഫ്താബ് പൂനാവാലയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരിക്കാം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

Story Highlights: delhi man murders partner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here