കൊല്ലത്തേക്കുള്ള തമിഴ്നാട് ബസ്സിൽ രണ്ട് കിലോ കഞ്ചാവ്; യാത്രക്കാരൻ പിടിയിൽ

ബസിൽ രഹസ്യമായി കടത്തുകയായിരുന്ന 2 കിലോ കഞ്ചാവ് ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് പിടികൂടി. ഇന്നലെ വൈകിട്ട് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി ഒരാളെ പിടികൂടിയത്. കൊല്ലത്തേക്കുള്ള തമിഴ്നാട് ബസ്സിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന തിരുവനന്തപുരം നെടുമങ്ങാട് മാണിക്കൽ അണ്ണൽ ദേശത്ത് പേഴുംമൂട് വീട്ടിൽ രാജേഷ് കുമാറിനെ (33) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ ബാഗിൽ നിന്നാണ് കഞ്ചാവ് പിടി കൂടിയത്. ( Ganja seized from Tamilnadu bus ).
Read Also: 580 കിലോ കഞ്ചാവ് മുഴുവന്‍ എലി തിന്നുതീര്‍ത്തു; ഉത്തര്‍പ്രദേശ് പൊലീസ് കോടതിയില്‍
പുനലൂരിൽ കാത്തുനിൽക്കുന്ന ഒരാൾക്ക് കൊടുക്കാനായിട്ടാണ് കഞ്ചാവ് എത്തിച്ചത് എന്നാണ് ഇയാൾ പറഞ്ഞിട്ടുള്ളത്. പ്രതിയുടെടെ കയ്യിൽ നിന്ന് ഒരു മൊബൈലും പിടികൂടിയിട്ടുണ്ട്. രണ്ടുദിവസം മുൻപും കുറഞ്ഞ അളവിൽ കഞ്ചാവ് കടത്തുകയായിരുന്ന ഒരാളെ പിടികൂടിയിരുന്നു. പരിശോധന ശക്തിപ്പെടുത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി. സുരേഷ് അറിയിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ റേഞ്ച് ഓഫീസിൽ ഒരു എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി. റോബർട്ട് അറിയിച്ചു.
Story Highlights: Ganja seized from Tamilnadu bus
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!