Advertisement

ഡിലീറ്റ് ആയ ഫോട്ടോകള്‍ വാട്ട്‌സ്ആപ്പില്‍ നിന്ന് എളുപ്പത്തില്‍ വീണ്ടെടുക്കാം; എങ്ങനെയെന്ന് അറിയാം…

December 3, 2022
Google News 2 minutes Read

ഫോണില്‍ സ്‌പേസ് ഇല്ലാതിരിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ രണ്ടാമത് ആലോചിക്കുക പോലും ചെയ്യാതെ വാട്ട്‌സ്ആപ്പ് ഫോള്‍ഡറിലുള്ള ചിത്രങ്ങളും വിഡിയോകളും ഡിലീറ്റ് ചെയ്ത് കഴിഞ്ഞ് പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ടോ? അത്യാവശ്യം വേണ്ട ചില ഫയലുകളും ഡിലീറ്റ് ചെയ്യപ്പെട്ടു എന്നറിഞ്ഞ് ടെന്‍ഷന്‍ അടിച്ചിട്ടുണ്ടോ? ഡിലീറ്റ് ചെയ്തുപോയ ഫോട്ടോസും വിഡിയോസും വീണ്ടെടുക്കാന്‍ ഒരു കിടിലന്‍ ട്രിക്ക് ഇതാ… (how to restore deleted media in whatsapp)

ഫയല്‍ മാനേജര്‍ എടുത്ത് ഫയല്‍സ് ഗ്യാലറിയിലോ വാട്ട്‌സ്ആപ്പ് സെന്‍ഡ് ഐറ്റംസിലോ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടത്. എന്നിട്ടും രക്ഷയില്ലെങ്കില്‍ മാത്രം താഴെപ്പറയുന്ന സ്റ്റെപ്പ് ട്രൈ ചെയ്യുക.

Read Also: മതിയായ വിമാന സർവീസുകളില്ല; അമിത ടിക്കറ്റ് നിരക്കും; കണ്ണൂർ വിമാനത്താവളം ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ

ആദ്യം വാട്ട്‌സ്ആപ്പ് നിങ്ങളുടെ ഡിവൈസില്‍ നിന്നും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്. തുടര്‍ന്ന് ആപ്പ് റീഇന്‍സ്റ്റാള്‍ ചെയ്ത ശേഷം നിങ്ങള്‍ മുന്‍പ് വാട്ട്‌സ്ആപ്പ് ലോഗിന്‍ ചെയ്ത അതേ നമ്പര്‍ ഉപയോഗിച്ച് തന്നെ ഒന്നുകൂടി അക്കൗണ്ട് സെറ്റപ്പ് ചെയ്യുക. അടുത്ത സ്റ്റൈപ്പാണ് ഏറ്റവും നിര്‍ണായകം. റീസ്റ്റോര്‍ ബാക്ക്അപ്പ് ഡാറ്റ എന്ന് തെളിഞ്ഞുവരുന്ന നിര്‍ദേശം അക്‌സെപ്റ്റ് ചെയ്യുക. നിങ്ങളുടെ ഫയല്‍സും ചാറ്റുകളുമെല്ലാം തിരിച്ചെത്തുന്ന പ്രോസസ് പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുക. നിങ്ങളുടെ ഫയല്‍സെല്ലാം തിരിച്ചുകിട്ടിയിട്ടുണ്ടാകും.

Story Highlights: how to restore deleted media in whatsapp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here