Advertisement

മതിയായ വിമാന സർവീസുകളില്ല; അമിത ടിക്കറ്റ് നിരക്കും; കണ്ണൂർ വിമാനത്താവളം ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ

December 3, 2022
Google News 2 minutes Read
expats issue about kannur airport

കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ. വിമാനസർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കുമാണ് പ്രവാസികളെ കണ്ണൂർ എയർപോർട്ടിലൂടെയുളള യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ( expats issue about kannur airport )

നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനസർവീസുകളുളളത് . എന്നാൽ ഈ സെക്ടറിലെ യാത്ര പ്രവാസികൾക്ക് കാര്യക്ഷമമായി ഉപയോഗിക്കാനാവുന്നില്ല എന്നതാണ് സത്യം. അമിത നിരക്കും സർവീസുകളുടെ അപര്യാപ്തതയുമാണ് പ്രവാസികളെ പിന്തിരിപ്പിക്കുന്നത് . കുടുംബമായി യാത്ര നടത്താൻ ആ?ഗ്രഹിക്കുന്ന പ്രവാസികളെ പലപ്പോഴും നിരക്ക് വർധനവ് മറ്റ് എയർപോർട്ടുകളിലേക്ക് മാററാൻ കാരണമാവാറുണ്ടെന്നതാണ് നിലവിലെ സാഹചര്യമെന്ന് ട്രാവൽ മേഖലയിലുളളവർ അഭിപ്രായപ്പെടുന്നു.

പ്രവർത്തനം തുടങ്ങി നാലു വർഷം പിന്നിടുമ്പോഴും വിമാനസർവീസുകൾ കാര്യമായി വർധിച്ചിട്ടില്ല. പുതിയ കമ്പനികളും സർവീസിനെത്തുന്ന സാഹചര്യവും ഉണ്ടായിട്ടില്ല . കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വിഷയത്തിൽ ഉണ്ടാവണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഒരു നീക്കവും സർക്കാരുകളുടെ ഭാ?ഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രവാസികൾ പരാതിപ്പെടുന്നത്.

Story Highlights: expats issue about kannur airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here