Advertisement

‘മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാൻ സംസ്‌കാരം’; ജാപ്പനീസ് പോരാട്ടവീര്യത്തെ ആദരിച്ച് ലോകം

December 3, 2022
Google News 2 minutes Read

ഖത്തർ ലോകകപ്പിൽ ജപ്പാൻ ആരാധകർക്ക് വൻ സ്വീകാര്യതയയാണ് ലഭിക്കുന്നത്. ജാപ്പനീസ് പോരാട്ട വീര്യത്തെ ലോകം ആദരിക്കുകയാണ്. ലോകകപ്പ് മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാന്റെ സംസ്‌കാരത്തെ വാഴ്ത്തിപ്പാടുകയാണ് ലോകം. വലിയ രാജ്യങ്ങളായ ജർമനിയേയും സ്പെയിനിനേയും വീഴ്ത്തിയ ജപ്പാൻ ടീമിനെ ഏവരും അഭിനന്ദിക്കുകയാണ്.(japan fans stadium cleaning world cup 2022)

ഖത്തറിൽ ഇപ്പോൾ ജപ്പാൻ ആരാധകരാണ് താരങ്ങൾ എവിടെ ചെന്നാലും സെൽഫിയെടുക്കാൻ ആളുകൾ കൂടും. സ്വപ്‌ന നേട്ടത്തിന്റെ സന്തോഷത്തിലാണ് ജപ്പാനിൽ നിന്ന് എത്തിയ ആരാധകർ. മരണഗ്രൂപ്പിൽ നിന്നും പ്രീ ക്വാർട്ടറിൽ എത്തിയെങ്കിലും അമിതാവേശത്തിലല്ല ജപ്പാൻ ആരാധകർ. ഖത്തർ ലോകകപ്പിലെ ഏഷ്യൻ രാജ്യങ്ങളുടെ കുതിപ്പ് തുടരുമ്പോൾ കപ്പ് എന്ന പ്രതീക്ഷയും അവരിലുണ്ട്.

Read Also: മതിയായ വിമാന സർവീസുകളില്ല; അമിത ടിക്കറ്റ് നിരക്കും; കണ്ണൂർ വിമാനത്താവളം ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ

കഴിഞ്ഞ മത്സരങ്ങളിൽ ആരാധകരും ഫുട്‌ബോൾ പ്രേമികളുമെല്ലാം സ്റ്റേഡിയം വിട്ടപ്പോഴും ജപ്പാൻ ആരാധകർ അവിടെത്തന്നെ നിന്നു. ചരിത്രവിജയത്തിന്റെ ആവേശത്തിമിർപ്പിൽ മതിമറന്നാടാനായിരുന്നില്ല . അങ്ങനെ പ്രതീക്ഷിച്ചവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് മാലിന്യക്കവറുകളുമായി സ്റ്റേഡിയത്തിൽ കറങ്ങിനടക്കുകയായിരുന്നു.

സ്റ്റേഡിയത്തിലെ കുപ്പിയും മാലിന്യങ്ങളും ആരാധകർ ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങളുമെല്ലാം പെറുക്കി കവറിലാക്കി. ഒരു തുണ്ട് മാലിന്യം ബാക്കിയില്ലെന്നുറപ്പിച്ച ശേഷമായിരുന്നു അവർ സ്റ്റേഡിയം വിട്ടത്. പിന്നീടായിരുന്നു ആവേശവിജയത്തിന്റെ ആഘോഷങ്ങൾ തുടങ്ങിയത്. ജപ്പാനുകാരുടെ ആ മനോഹര പാരമ്പര്യത്തെക്കുറിച്ച് ധാരണയില്ലാത്തവരെല്ലാം ആ കാഴ്ചകണ്ട് മൂക്കത്തു വിരൽവയ്ക്കുകയായിരുന്നു.

വിജയത്തിനുശേഷം ജപ്പാൻതാരങ്ങളും ഡ്രെസിങ് റൂം വൃത്തിയാക്കിയാണ് ടീം ഹോട്ടലിലേക്ക് തിരിച്ചത്. താരങ്ങൾ ഡ്രെസിങ്‌റൂം വിട്ട ശേഷമുള്ള കാഴ്ച കാണേണ്ടതുതന്നെയായിരുന്നു. ടവലുകൾ അടുക്കിവച്ചിരിക്കുന്നു. വെള്ളക്കുപ്പികളും ഫുഡ് കണ്ടെയ്‌നറുകളും ഒരുഭാഗത്ത് ചിട്ടയോടെ സൂക്ഷിച്ചിരിക്കുന്നു. അതുംകഴിഞ്ഞ് നന്ദിയെന്ന് അറബിയിലും ജാപ്പനീസിലും ഒരു പേപ്പറിൽ എഴുതിവച്ചാണ് താരങ്ങൾ മടങ്ങിയത്.

Story Highlights: japan fans stadium cleaning world cup 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here