Advertisement

സംസ്ഥാന ഇ-ഗവേണന്‍സ് പുരസ്കാരം: കേരള പൊലീസിന്‍റെ വിവിധ പദ്ധതികള്‍ക്ക്

December 3, 2022
Google News 2 minutes Read

പൊതുജന സേവനരംഗത്ത് ഇ-ഗവേണന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ കേരള പൊലീസിന്‍റെ വിവിധ പദ്ധതികള്‍ക്ക് ലഭിച്ചു. തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.(kerala police e governance awards)

Read Also: മതിയായ വിമാന സർവീസുകളില്ല; അമിത ടിക്കറ്റ് നിരക്കും; കണ്ണൂർ വിമാനത്താവളം ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ

സോഷ്യല്‍ മീഡിയ ആന്‍റ് ഇ-ഗവേണന്‍സ് വിഭാഗത്തില്‍ (2018) ഒന്നാം സ്ഥാനം കേരള പൊലീസ് സോഷ്യല്‍ മീഡിയ വിഭാഗത്തിനു ലഭിച്ചു. ഇ-സിറ്റിസണ്‍ സര്‍വ്വീസ് ഡെലിവറി വിഭാഗത്തില്‍ (2018) പൊലീസ് സൈബര്‍ ഡോമിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. 2019-20, 2020-21 വര്‍ഷങ്ങളില്‍ എം.ഗവേണന്‍സിന് ഒന്നാം സ്ഥാനം, മികച്ച വെബ്സൈറ്റിന് രണ്ടാം സ്ഥാനം എന്നിവ മറ്റ് സ്ഥാപനങ്ങളുമായി പങ്കിട്ടു.

സോഷ്യല്‍ മീഡിയ ആന്‍റ് ഇ-ഗവേണന്‍സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കേരള പൊലീസ് നേടി. ദക്ഷിണമേഖലാ ഐ.ജി പി.പ്രകാശ്, എസ്.പി ഡോ.ദിവ്യ.വി ഗോപിനാഥ്, തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ എന്നിവരും സംഘവും അവാര്‍ഡ് സ്വീകരിച്ചു.

Story Highlights: kerala police e governance awards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here