Advertisement

‘പാര്‍ട്ടിയുടെ മര്യാദ എന്തെന്ന് തരൂരിന് മനസിലായിട്ടില്ല’; എഐസിസിക്ക് പരാതി നല്‍കുമെന്ന് നാട്ടകം സുരേഷ്

December 3, 2022
3 minutes Read

ശശി തരൂര്‍ ഉദ്ഘാടകനായ യൂത്ത് കോണ്‍ഗ്രസ് പരിപാടി കോട്ടയത്ത് ഇന്ന് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ശശി തരൂരിനെതിരെ എഐസിസിക്ക് പരാതി നല്‍കാന്‍ നീക്കവുമായി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. തരൂരിനെതിരെ എഐസിസിക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് നാട്ടകം സുരേഷ് പറഞ്ഞു. താരിഖ് അന്‍വറിന്റേയും അച്ചടക്ക സമിതിയുടേയും നിര്‍ദേശങ്ങള്‍ ശശി തരൂര്‍ ലംഘിച്ചു. പാര്‍ട്ടിയുടെ മര്യാദ എന്ത് എന്ന് തരൂരിന് മനസിലായിട്ടില്ലെന്നാണ് തോന്നുന്നത്. കീഴ്‌വഴക്കങ്ങള്‍ പാലിച്ചുപോകുന്ന പാര്‍ട്ടിയെന്ന നിലയില്‍ ശശി തരൂരിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു. (nattakom suresh will give complaint against shashi tharoor to aicc)

ഡോ ശശി തരൂര്‍ ഉദ്ഘാടകനായ കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയിച്ചിട്ടുണ്ട്. വിവാദങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹമില്ലാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പരിപാടി സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കോണ്‍ഗ്രസുമായി കൂടിയാലോചന നടത്തിയില്ല. പരിപാടിക്കെതിരെ പരാതി ലഭിച്ചു. ഇത് അച്ചടക്ക സമിതി പരിശോധിക്കാനിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു.

Read Also: ‘വിവാദങ്ങളുടെ ഭാഗമാകാനില്ല’; ശശി തരൂരിന്റെ കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഈരാറ്റുപേട്ടയില്‍ ഇന്ന് വൈകിട്ട് 5.30നാണ് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മഹാ സമ്മേളനം. വര്‍ഗീയ ഫാസിസം ഇന്നിന്റെ കാവലാള്‍ എന്ന വിഷയത്തിലാണ് ശശി തരൂര്‍ സംസാരിക്കുക. തിരുവനന്തപുരത്ത് മേയര്‍ക്കെതിരെ നടന്ന പരിപാടിക്ക് ശേഷം തരൂര്‍ പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ യോഗമായിരിക്കും ഈരാറ്റുപേട്ടയിലേത്. തരൂര്‍ പരിപാടി പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസിനും വിവാദമായെങ്കിലും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

Story Highlights: nattakom suresh will give complaint against shashi tharoor to aicc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top