ജയിൽ തെറ്റുതിരുത്തലിന്റെയും വായനയുടെയും കേന്ദ്രമായി മാറി; മുഖ്യമന്ത്രി

ജയിലിനകത്ത് നിയമലംഘനം പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ജയിലെന്ന സങ്കൽപ്പം മാറി. ജയിൽ തെറ്റുതിരുത്തലിന്റെയും വായനയുടെയും കേന്ദ്രമായി മാറി. എന്നാൽ അന്തേവാസികൾക്ക് ജയിലിൽ നിയമലംഘനത്തിനുള്ള സാഹചര്യമൊരുക്കരുത്. മൊബൈൽ ഫോൺ, ലഹരി ഉപയോഗം ഉൾപ്പെടെ പരാതികൾ ഉയരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.(prison atmosphere in kerala has changed over time- pinarayi vijayan)
ജയിലുകളിൽ കാലാനുസരണമായ മാറ്റം ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സ്വാതന്ത്ര്യങ്ങൾക്കും ആ കാലത്ത് കൂച്ചുവിലങ്ങിട്ടിരുന്നു.
തടവുകാരെ മാനസാന്തരപ്പെടുത്തുന്ന കേന്ദ്രമായി ജയിൽ മാറി. തടവുകാരെ ജയിൽ അന്തേവാസികളെന്ന് മാറ്റി വിളിക്കാൻ തുടങ്ങി. പ്രിസൺ ഓഫീസർമാർ തടവുകാരിൽ മനപരിവർത്തനം ഉണ്ടാക്കാൻ ശ്രമിക്കണം. കുറ്റം ചെയ്ത് ജയിലിലെത്തുന്നവരെ കൊടുംകുറ്റവാളികളായി പുറത്തേക്ക് വിടാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: prison atmosphere in kerala has changed over time- pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here