ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറച്ചില്ല; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക 1000 രൂപയിൽ നിന്ന് 13,500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു.(private bus owners to strike in kerala)
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. ആര്‍ടിഒമാർ ഇത് പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.ഇതിൽ പ്രതിഷേധിച്ച് കോടതി അലക്ഷ്യത്തിന് കേസ് നൽകാനും സമരവുമായി മുന്നോട്ട് പോകാനുമാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം.
Story Highlights: private bus owners to strike in kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here