Advertisement

ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടന്നു

December 3, 2022
Google News 2 minutes Read
sabarimala pilgrimage 10 lakh devotees

കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടന്നു. പ്രതിദിനം അരലക്ഷത്തിന് മുകളിലാണ് ഭക്തർ സന്നിദാനത്തേയ്ക്ക് എത്തുന്നത്. ഇതര സംസ്ഥാനത്ത് നിന്നാണ് ഏറ്റവും കൂടുതൽ തീർത്ഥാടകർ ശബരിമലയിൽ എത്തുന്നത്. ( sabarimala pilgrimage 10 lakh devotees )

ഓൺലൈൻ വഴിയും 13 ഇടങ്ങളിൽ നേരിട്ടും ബുക്ക് ചെയ്താണ് ഭക്തർ ശബരിമലയിലേക്ക് എത്തുന്നത്. ദേവസ്വം ബോർഡിന്റെ കണക്ക് പ്രകാരം നട തുറന്ന ദിവസം മുതൽ നവംബർ 30 വരെ 8.74 ലക്ഷം തീർത്ഥാടകരാണ് അയ്യപ്പ ദർശനത്തിനായി സന്നിദാനത്ത് എത്തിയത്. ഈ രണ്ടു ദിവസത്തെ കണക്ക് കൂടി എടുത്താൽ ആകെ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടക്കും.

ദർശനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.’ കുട്ടികളുടെ കൈയിൽ ബാൻഡ് കെട്ടി രക്ഷിതാവിന്റെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തിയാണ് കടത്തിവിടുന്നത്. പുൽമേട് വഴി രാവിലെ 7 നും ഉച്ചയ്ക്ക് 2 നും ഇടയിലാണ് പ്രവേശനം. വരും ദിവസംങ്ങളിൽ 70000 ന് മുകളിലാണ് വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ്. ഭക്തജനത്തിരക്ക് കൂടിയതോടെ വരുമാനവും 70 കോടി കടന്നു.

Story Highlights: sabarimala pilgrimage 10 lakh devotees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here