Advertisement

വലുപ്പം കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കാന്‍ കിംഗ് സല്‍മാന്‍ വിമാനത്താവളം; പുതിയ പദ്ധതിയുമായി സൗദി

December 3, 2022
Google News 3 minutes Read

വലുപ്പം കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന പുതിയ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കവുമായി സൗദി അറേബ്യ. വിനോദസഞ്ചാരരംഗം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിമാനത്താവളം നിര്‍മിക്കാന്‍ ഭരണകൂടം പദ്ധതിയിടുന്നത്. കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്ന് നിര്‍മ്മിക്കാനുള്ള പദ്ധതി സൗദി അറേബ്യ പ്രഖ്യാപിച്ചു. (Saudi Arabia plans one of the world’s biggest airports)

റിയാദില്‍ തന്നെയാകും പുതിയ വിമാനത്താവളം നിര്‍മിക്കുക. ഈ വിമാനത്താവളത്തില്‍ ചുരുങ്ങിയത് ആറ് സമാന്തര റണ്‍വേകളുണ്ടാകും. 2050-ഓടെ പ്രതിവര്‍ഷം 185 ദശലക്ഷം യാത്രക്കാരെ കടന്നുപോകാന്‍ അനുവദിക്കുന്ന വിധത്തിലാകും വിമാനത്താവളത്തിന്റെ നിര്‍മാണവും ആസൂത്രണവും നടക്കുക. റിയാദിലെ നിലവിലെ വിമാനത്താവളമായ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ അതേ സ്ഥലത്തുതന്നെയാകും പുതിയ വിമാനത്താവളമെത്തുക.

Read Also: മതിയായ വിമാന സർവീസുകളില്ല; അമിത ടിക്കറ്റ് നിരക്കും; കണ്ണൂർ വിമാനത്താവളം ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ

പുനരുപയോഗിക്കാനാകുന്ന ഊര്‍ജ സ്രോതസുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടായിരിക്കും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം. സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് ഏവിയേഷന്‍ ഹബ് നിര്‍മ്മിക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്നത്. 2030 ഓടെ 120 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനാണ് ആദ്യം പരിശ്രമിക്കുക.

Story Highlights: Saudi Arabia plans one of the world’s biggest airports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here