സൗദിക്ക് പുതിയ മുതല്‍ക്കൂട്ട്; രണ്ട് പ്രകൃതിവാതക പാടങ്ങള്‍ കൂടി കണ്ടെത്തി അരാംകോ

സൗദി അറേബ്യയില്‍ രണ്ട് പ്രകൃതിവാതക പാടങ്ങള്‍ കൂടി കണ്ടെത്തി. സൗദി അറേബ്യന്‍ ഓയില്‍ കമ്പനിയായ അരാംകോയാണ് കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് പ്രകൃതിവാതക പാടങ്ങള്‍ കൂടി കണ്ടെത്തിയത്. സൗദി അരാംകോ രണ്ട് പാരമ്പര്യേതര പ്രകൃതിവാതക പാടങ്ങള്‍ കണ്ടെത്തിയെന്ന് ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിക്കുകയായിരുന്നു. (Saudi Aramco discovers two natural gas fields)
ഹുഫൂഫ് നഗരത്തില്‍നിന്ന് 142 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ഖവാര്‍ പാടത്തിന്റെ തെക്കുപടിഞ്ഞാറായാണ് ‘അവ്താദ്’ എന്ന പ്രകൃതിവാതക പാടം കണ്ടെത്തിയത്. ദഹ്റാന്‍ നഗരത്തിന് 230 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കണ്ടെത്തിയ ‘അല്‍-ദഹ്ന’ പ്രകൃതിവാതക പാടമാണ് മറ്റൊന്ന്.
രാജ്യത്തിന്റെ പ്രകൃതിവാതകശേഖരം ശക്തിപ്പെടുത്തുന്നതാണ് പുതിയ ഈ കണ്ടെത്തലുകള്‍. രാജ്യത്തിന്റെ പദ്ധതികളെ പിന്തുണക്കുന്നതിനും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഇത് സഹായിക്കുമെന്നും ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
Story Highlights: Saudi Aramco discovers two natural gas fields
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here