തന്റെ സുഹൃത്തിനായിരുന്നു അദ്ദേഹം മൊബൈൽ സന്ദേശം അയച്ചത്; ആദ്യത്തെ എസ്എംഎസിന് ഇന്ന് 30 വയസ്…

ഇന്ന് സാങ്കേതിക വിദ്യയും ടെക്നോളജിയും ഏറെ വളർന്നു.മെസേജുകളും വിഡിയോകളും എല്ലാം വളരെ എളുപ്പത്തിൽ നമ്മുടെ വിരൽത്തുമ്പിലുണ്ട്. എന്നാൽ ആദ്യത്തെ മെസേജ് ഏതാണെന്നും എങ്ങനെയാണെന്നും ചിന്തിച്ചിട്ടുണ്ടോ? വോഡഫോണിനുവേണ്ടി 1992 ഡിസംബര്‍ 3ന് നീല്‍ പാപ്പ്‍വര്‍ത്ത് എന്ന ബ്രിട്ടീഷ് സോഫ്റ്റ് വെയര്‍ പ്രോഗ്രാമറാണ് സഹപ്രവര്‍ത്തകന് ആദ്യ സന്ദേശം അയച്ചത്. ഇന്ന് ദൂരങ്ങൾ കീഴടക്കി വളർന്നിരിക്കുകയാണ് മെസേജിന്റെ ലോകം. 1992-ൽ, നീൽ പാപ്‌വർത്ത് കമ്പനി ഡയറക്ടർ റിച്ചാർഡ് ജാർവിസിന് ‘മെറി ക്രിസ്മസ്’ എഴുതി അയച്ചതാണ് ഒരു മികച്ച മൊബൈൽ കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയ്ക്ക് തുടക്കം കുറിച്ചത്.
ഡിസംബര്‍ 3ന് വൈകിട്ടായിരുന്നു ഇങ്ങനെയൊരു പരീക്ഷണം നടന്നത്. വോഡഫോണിനുവേണ്ടി മെസേജുകള്‍ കൈമാറാനാന്‍ പ്രോഗ്രാം തയ്യാറാക്കുന്ന തിരക്കിലാണ് നീൽ. ലണ്ടനില്‍ ക്രിസ്മസ് പാര്‍ട്ടിയിൽ പങ്കെടുക്കുന്ന തന്റെ സുഹൃത്ത് റിച്ചാര്ഡ് ജാവിസിന് മെരി ക്രിസ്മസ് എന്ന് ടൈപ്പ് ചെയ്ത് അയക്കുകയായിരുന്നു. അന്ന് പിറവി കൊണ്ടത് ലോകത്തെ ആദ്യത്തെ എസ്എംഎസ് മാത്രമല്ല സാങ്കേതിക വിദ്യയുടെ വലിയൊരു വളർച്ചയ്ക്ക് കൂടിയാണ്. ഷോര്‍ട്ട് മെസ്സേജ് സര്‍വീസ് എന്നാണ് എസ്എംഎസിന്റെ പൂർണരൂപം.
എന്നാൽ മെസ്സേജിനൊപ്പം ബീപ്പ് ശബ്ദമെത്തുന്നത് 1993 ലാണ്. 160 ക്യാരക്ടറായിരുന്നു മെസേജിന്റെ പരമാവധി നീളം. പിന്നീട് പലരീതിലും രൂപമാറ്റത്തിലും ആയിരുന്നു വളർച്ച. സന്ദേശങ്ങള്‍ ചുരുക്കരൂപങ്ങൾ കൈകൊണ്ടു. LOL, OMG തുടങ്ങി ചുരുക്കെഴുത്തുകളുടെ ഒരു നീണ്ട നിഘണ്ടു തന്നെ വന്നു. സ്മാർട്ട്ഫോമുകൾ വന്നതോടെ മെസേജുകളും സ്മാർട്ടായി. ഇമോജികളും സ്റ്റിക്കേറുകളുമെല്ലാം രംഗത്തെത്തി.
Story Highlights: The First Ever SMS Was Sent To A Mobile Phone On This Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here