കാറിലെത്തിയ അജ്ഞാതൻ ചോക്കലേറ്റ് വിതരണം ചെയ്തു; കഴിച്ച 17 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

അജ്ഞാതൻ വിതരണം ചെയ്ത ചോക്കലേറ്റ് കഴിച്ച 17 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. കാറിലെത്തിയ അജ്ഞാതൻ വിതരണം ചെയ്ത ചോക്കലേറ്റ് കഴിച്ച വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിധബാധ ഏറ്റത്. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും ഇവരൊക്കെ അപകടനില തരണം ചെയ്തു എന്നും അധികൃതർ അറിയിച്ചു.
തൻ്റെ ജന്മദിനമാണെന്നറിയിച്ചാണ് അജ്ഞാതൻ നോർത്ത് അംബസാരി റോഡിലുള്ള മദൻ ഗോപാൽ ഹൈസ്‌കൂളിലെ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികൾക്ക് ചോക്കലേറ്റ് വിതരണം ചെയ്തത്. ചോക്കലേറ്റ് കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ വിദ്യാർത്ഥികൾക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും ഛർദിക്കുകയും ചെയ്തു. ഉടൻ തന്നെ വിദ്യാർഥികളെ സിതാബുൾഡിയിലെ ലതാ മങ്കേഷ്‌കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വിദ്യാർത്ഥികൾ തീവ്ര പരിചരണ വിഭാഗത്തിലാണ്. വിദ്യാർത്ഥികളൊക്കെ അപകടനില തരണം ചെയ്തു.
കറുത്ത കാറിൽ എത്തിയ ആളാണ് ചോക്കലേറ്റ് വിതരണം ചെയ്തതെന്ന് കുട്ടികൾ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: chocolate students food poisoning
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!