മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു

ലോകകപ്പ് ഫുഡ്‌ബോള്‍ ആവേശത്തില്‍ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ അര്‍ജന്റീനിയന്‍ ആരാധകനായ യുവാവ് ഷോക്കേറ്റു മരിച്ചു. കോട്ടയം ഇല്ലിക്കല്‍ സ്വദേശി അമീന്‍ മുഹമ്മദാണ് (21) മരിച്ചത്. രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
കോട്ടയം താഴത്തങ്ങാടിയില്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കവുങ്ങ് നാട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. അമീന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് വൈദ്യുതാഘാതം ഏറ്റത്. രണ്ട് പേര്‍ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമാകുകയായിരുന്നു.
Read Also: ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ത്ഥി മരിച്ചു
ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ് ബിരുദധാരിയായ ആമീന്‍ മുഹമ്മദ് കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ ഷെഫായി ജോലി ലഭിച്ചിരുന്നു. ഈ ജോലിയില്‍ പ്രവേശിക്കുന്നതിന് തലേന്നാണ് അമീന് അപകടം ഉണ്ടായത്. സംസ്‌കാരം ഇന്ന് നടക്കും.
Story Highlights: man died of shock while making Messi cutout
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here