Advertisement

തേങ്ങാ കഷ്ണം തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

December 5, 2022
Google News 2 minutes Read

തൊണ്ടയിൽ തേങ്ങാ കഷ്ണം കുടുങ്ങിയതിനെ തുടർന്ന് ഒരു വയസുകാരൻ മരിച്ചു. തെലങ്കാനയിലെ നെക്കൊണ്ട മണ്ഡലിലാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 4.30 ഓടെയാണ് സംഭവം.

ബദാവത്ത് മാളു കവിത ദമ്പതികളുടെ മകൻ മണികണ്ഠ(1) ആണ് മരിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ടുണർന്ന മാതാപിതാക്കൾ കളിക്കാനായി ഒരു കഷ്ണം തേങ്ങ നൽകി. ഇതിനിടെ പൂജയ്ക്ക് ഉപയോഗിച്ച തേങ്ങാ കഷ്ണം കുട്ടിയുടെ തൊണ്ടയിൽ കുടങ്ങുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

Story Highlights: 1-yr-old dies after coconut piece gets lodged in his throat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here