ഡോക്ടർമാരുടെ കൈക്കൂലി വൈദ്യം; വിജിലൻസ് കയ്യൊഴിഞ്ഞിട്ടും സത്യം പുറത്തുവന്നത് ട്വന്റിഫോറിലൂടെ

കാസർഗോഡ് ജനറൽ ആശുപത്രിയിൽ കൈക്കൂലി പുതിയ കാര്യം ആയിരുന്നില്ല. പലതവണ പരാതി പറഞ്ഞതാണ്. തെളിവില്ലെന്ന് പറഞ്ഞ് വിജിലൻസ് വരെ കയ്യൊഴിഞ്ഞതോടെ ക്യാമറ മാത്രമായി മാർഗം. ആരോപണത്തിലെ സത്യം പുറത്തുവന്നത് ട്വന്റിഫോറിലൂടെ. കൈക്കൂലി വാങ്ങുന്നതു മാത്രമല്ല, രണ്ടാമത്തെ ഡോക്ടർക്ക് കൊടുക്കാനുള്ള നിർദേശവും പതിഞ്ഞു ക്യാമറയിൽ.
ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ വെങ്കിടഗിരി, സുനില്‍ ചന്ദ്ര എന്നിവര്‍ക്കെതിരേയാണ് ആരോപണമുണ്ടായത്. ഓപറേഷന്‍ നടക്കണമെങ്കില്‍ തുക ആവശ്യപ്പെട്ടുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സിനെ സമീപിച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്ന ദുരവസ്ഥ രോഗിയുടെ ബന്ധുക്കൾ തുറന്നു പറഞ്ഞത് 24 ലൂടെ ലോകം കേട്ടു. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ സഹിതം വാർത്ത നൽകി.
Read Also: ആരുമറിയാതെ പോകുമായിരുന്ന ആ കുടിയിറക്കൽ ലോകത്തെ അറിയിച്ചത് ട്വന്റിഫോർ; പിന്നാലെ യുസഫലിയുടെ ഇടപെടൽ
ഡോക്ടർമാരുടെ കൈക്കൂലി വൈദ്യം തെളിവ് സഹിതം പുറത്ത് വന്നതോടെ അധികൃതർക്ക് നടപടിയെടുക്കാതെ തരമുണ്ടായില്ല. മിനിറ്റുകൾക്കുള്ളിൽ ആരോപണവിധേയരായ ഡോക്ടര്‍മാര്‍ക്കെതിരേ അന്വേഷണം നടത്തുമെന്നും അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും ഡി.എം.ഒ ഡോ എ.പി ദിനേഷ് കുമാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും സംഭവത്തിൽ ഇടപെട്ടു. 24 വാർത്ത ലക്ഷ്യപ്രാപ്തിയിലെത്തിയ മറ്റൊരു നിമിഷം.
Story Highlights: Bribery of doctors 24 impact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here