ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന് വസ്തുത അവഗണിക്കാൻ ആർക്കും അവകാശമില്ല: സുപ്രിം കോടതി

ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന് വസ്തുത അവഗണിക്കാൻ ആർക്കും അവകാശമില്ലെന്ന് സുപ്രിം കോടതി. അപേക്ഷകൾ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് ഓർത്ത് വേണം തയാറാക്കി സമർപ്പിക്കാൻ. ആത്മിയ നേതാവിനെ പരമാത്മാവായ് പ്രഖ്യാപിക്കണം എന്ന ഹർജി ഒരു ലക്ഷം രൂപ പിഴയിട്ട് തള്ളി കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ പ്രതികരണം.
ശ്രീ ശ്രീ താക്കൂർ എന്നറിയപ്പെടുന്ന അനുകുൽചന്ദ്ര ചക്രവർത്തിയെ പരമാത്മാവായ് പ്രഖ്യാപിക്കണം എന്നായിരുന്നു ആവശ്യം. മാധ്യമ ശ്രദ്ധകിട്ടാൻ സമർപ്പിക്കുന്ന ഹർജികൾക്ക് കനത്ത് വില നൽകേണ്ടി വരുമെന്ന് സുപ്രിം കോടതി പറഞ്ഞു. ജസ്റ്റിസ് എം.ആർ.ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതായിരുന്നു നടപടി.
Story Highlights: India is a secular country: Supreme Court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here