Advertisement

അസം-ത്രിപുര അതിർത്തിക്ക് സമീപം 400 കിലോ കഞ്ചാവ് പിടികൂടി

December 6, 2022
6 minutes Read

അസം-ത്രിപുര അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട. കരിംഗഞ്ച് ജില്ലയിൽ വാഹനത്തിൽ ഒളിച്ചു കടത്താൻ ശ്രമിച്ച 400 കിലോ കഞ്ചാവ് അസം പൊലീസ് പിടികൂടി. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം 40 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ ട്രക്ക് സംഘം തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ട്രക്കിന്റെ രഹസ്യ അറയിൽ നിന്ന് 400 കിലോ കഞ്ചാവ് കണ്ടെത്തി.

പിന്നാലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് ആക്‌ട്, 1985 (എൻഡിപിഎസ്) ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ടെക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. നേരത്തെ ഒക്ടോബർ 17ന് ഇതേ മേഖലയിൽ നിന്ന് 3.30 കോടി രൂപ വിലമതിക്കുന്ന 3,243 കിലോ മയക്കുമരുന്ന് പൊലീസ് പിടികൂടിയിരുന്നു.

Story Highlights: 400 Kg Drugs Seized From Truck Near Assam-Tripura Border

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top