Advertisement

കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം; പിന്നിൽ എസ്എഫ്ഐയെന്ന് പരാതി

December 6, 2022
Google News 2 minutes Read

കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. വയനാട് മേപ്പാടി പോളിടെക്നിക്ക് കോളജ് വിദ്യാർത്ഥി അഭിനവിനാണ് മർദനമേറ്റത്. അഭിനവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു ( Attack on student in perambra ).

ആക്രമിച്ചത് എസ്എഫ്ഐ പ്രവർത്തകരാണെന്നാണ് പരാതി. മേപ്പാടിയിലെ ഇതേ കോളജിലെ എസ്എഫ്ഐ വനിതാ നേതാവിന് നേരത്തെ മർദനമേറ്റിരുന്നു. ഇതിന്റെ പ്രതികാരമായാണ് അഭിനവിനെ ആക്രമിച്ചതെന്നാണ് ആക്ഷേപണം.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവെ രണ്ടു ബൈക്കിലായെത്തിയ നാലു പേർ അഭിനവിനെ മർദിക്കുകയായിരുന്നു. തലക്കും കൈക്കും ​ഗുരുതരമായി പരിക്കേറ്റ അഭിനവിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, മേപ്പാടി പോളിടെക്‌നിക് കോളെജില്‍ എസ്എഫ്‌ഐ വനിതാ നേതാവ് അപര്‍ണ ഗൗരി മര്‍ദനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്. അതിനിടെയാണ് അഭിനവിന് നേരെ ആക്രമണം ഉണ്ടാകുന്നത്. കൂടാതെ വയനാട് എസ്എഫ്ഐ പ്രവർത്തകയെ മർദിച്ച കേസിൽ പ്രതികളായി റിമാൻഡിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകരുടെ മോട്ടോർ ബൈക്കുകൾ ഇന്ന് പുലർച്ചെ തീ വെച്ച് നശിച്ചിരുന്നു.

വെള്ളിയാഴ്‌ച പകൽ ഒന്നരയോടെയായിരുന്നു അക്രമണം. പോളിടെക്‌നിക്‌ യൂണിയൻ തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണൽ ആരംഭിക്കുന്നതിന്‌ മുൻപായിരുന്നു അക്രമണം. “ട്രാബിയോക്‌’ എന്ന മയക്കുമരുന്ന്‌ ഗ്യാങ്‌ യുഡിഎസ്‌എഫ്‌ നേതാക്കൾക്കൊപ്പം അപർണയെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു.

അപർണയുടെ മുടിക്ക്‌ കുത്തിപിടിച്ച്‌ കോളജിനോടുളള മതിലിനോട്‌ ചേർത്ത്‌ നിർത്തി വടികൊണ്ട്‌ അടക്കം അടിക്കുകയും മതിലിൽ നിന്ന്‌ താഴെക്ക്‌ തള്ളിയിടുകയും ചെയ്‌തു. ദേഹത്ത്‌ ചവിട്ടുകയും ചെയ്‌തു. ബഹളം കേട്ട്‌ എസ്‌എഫ്‌ഐ പ്രവർത്തകർ എത്തിയതോടെയാണ്‌ അപർണയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്‌. തലയ്‌ക്കും നെഞ്ചത്തും കഴുത്തിനുമെല്ലാം പരിക്കേറ്റ അപർണയെ അർധ ബോധാവസ്ഥയിലാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

കോളജിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും എസ്എഫ്ഐ ആരോപിച്ചു. തുടർന്ന് യുഡിഎസ്‌എഫ്‌ പ്രവർത്തകർ ലഹരി ഉപയോ​ഗിക്കുന്ന ദൃശ്യങ്ങളും എസ്എഫ്ഐ പുറത്തു വിട്ടിരുന്നു. സംഭവത്തിൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥികളായ കിരൺ രാജ്‌, കെ.ടി.അതുൽ, ഷിബിലി, അബിൻ എന്നിവരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

Story Highlights: Attack on student in perambra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here