Advertisement

സ്ക്വാഡിലെ 26 താരങ്ങൾക്കും അവസരം; ബെഞ്ച് കരുത്ത് കാട്ടി ബ്രസീൽ

December 6, 2022
Google News 1 minute Read

ലോകകപ്പ് സ്ക്വാഡിലെ മുഴുവൻ താരങ്ങൾക്കും അവസരം നൽകി ബ്രസീൽ. ആകെ 26 അംഗങ്ങളുള്ള സ്ക്വാഡിലെ എല്ലാവരും കുറച്ച് സമയമെങ്കിലും ലോകകപ്പിൽ ബ്രസീലിനായി കളിച്ചു. ഇതോടെ ഒരു ലോകകപ്പിൽ 26 അംഗങ്ങൾക്ക് അവസരം നൽകുന്ന ആദ്യ ടീമായും ബ്രസീൽ മാറി.

കളിയുടെ 80ആം മിനിട്ടിലാണ് ചരിത്രം പിറന്നത്. ഒന്നാം നമ്പർ ഗോൾ കീപ്പർ അലിസൺ ബെക്കറിനു പകരം ബ്രസീലിയൻ ക്ലബായ പാൽമെരാസിൻ്റെ 34കാരനായ ഗോളി വെവർട്ടൺ പെരേര ഡ സിൽവ കളത്തിലെത്തിലിറക്കിയാണ് ടിറ്റെ തങ്ങളുടെ ബെഞ്ച് കരുത്ത് കാട്ടിയത്. ഒന്നിനെതിരെ 4 ഗോളുകൾക്ക് മുന്നിൽ നിൽക്കെയാണ് ടിറ്റെ ലിവർപൂൾ ഗോളി അലിസനു പകരം വെവർട്ടണെ കളത്തിലിറക്കിയത്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന മുതിർന്ന താരം ഡാനി ആൽവസ് അടക്കമുള്ളവർക്ക് കാമറൂണിനെതിരായ അവസാന മത്സരത്തിൻ്റെ ആദ്യ ഇലവനിൽ ടിറ്റെ അവസരം നൽകി. ആ കളി എഡേഴ്സൺ ആണ് ഗോൾ വല സംരക്ഷിച്ചത്.

Story Highlights: brazil all players qatar fifa world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here