ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന് ഈ മാസം 15 ന് തുടക്കമാവും

ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന് ഈ മാസം 15 ന് തുടക്കമാവും. ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സാധനങ്ങൾക്ക് വമ്പിച്ച ഓഫറുകളും ബംബർ നറുക്കെടുപ്പുകളും ഇത്തവണയും ഒരുക്കിയിട്ടുണ്ട്. ( nDubai Shopping Festival December 15th ).
Read Also: ബുർജ് ഖലീഫയുടെ 160 നിലകൾ കയറിയിറങ്ങി ദുബായ് കിരീടാവകാശി
ഈമാസം 15 മുതൽ ജനുവരി 29 വരെയാണ് ഈ മാസത്തെ ഷോപ്പിങ്ങ് ഫെസ്റ്റിവൽ നടക്കുക. മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും, വിനോദ വിസ്മയങ്ങളും, സംഗീത പരിപാടികളും ഇതോടൊപ്പം അരങ്ങേറും. ഡിഎസ്ഫിന്റെ ഭാഗമായി ഇത്തവണ മെഗാ റാഫിൾ നറുക്കെടുപ്പ് വഴി എല്ലാ ദിവസവും നിസാൻ പട്രോൾ കാറും ഒപ്പം ഒരു ലക്ഷം ദിർഹവും എല്ലാദിവസവും സ്വന്തമാക്കാനുളള അവസരമുണ്ട്.
ദുബായിലെ ഇനോക്ക് സൂം ഔട്ട്ലെറ്റുകളിൽ നിന്നോ ഐഡീൽസ്. കോം എന്ന വെബ്സൈറ്റിലൂടെയോ ടിക്കറ്റ് സ്വന്തമാക്കാൻ സാധിക്കും. എല്ലാടിയങ്ങളിലും ടിക്കറ്റുകൾ സ്വന്തമാക്കാനായി തിരക്ക് ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. മെഗാറാഫിൾ ടിക്കറ്റിന് 200 ദിർഹമാണ് നിരക്ക്.
Story Highlights: Dubai Shopping Festival December 15th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here