Advertisement

നാടിന്റെ വികസന കാര്യത്തിൽ ഒന്നിച്ചു നിൽക്കണം: മുഖ്യമന്ത്രി

December 6, 2022
Google News 2 minutes Read

കേരളത്തിൻ്റെ വികസന വിഷയത്തിൽ ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ വികസനം ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. വിഴിഞ്ഞം പദ്ധതി തടസപ്പെടുത്തുന്നത് നാടിന്റെ പൊതുനന്മയ്ക്ക് എതിരാണെന്നും സമരത്തിന് ശക്തിപകരാന്‍ കോണ്‍ഗ്രസും യുഡിഎഫും സ്വീകരിച്ച സമീപനത്തില്‍ നിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

സംസ്ഥാനത്തിൻ്റെ സമ്പദ്ഘടന സ്ഥായിയായ വളര്‍ച്ചയുടെ പാതയിലൂടെ മുന്നോട്ടുനീങ്ങണമെന്ന വീക്ഷണത്തോടെയാണ് 2016ല്‍ അധികാരത്തില്‍ വന്നശേഷം ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേരളത്തിന്റെ സമ്പദ്ഘടന സ്ഥായിയായ വളര്‍ച്ചയുടെ പാതയിലൂടെ മുന്നോട്ടുനീങ്ങണമെന്ന വീക്ഷണത്തോടെയാണ് 2016 ല്‍ അധികാരത്തില്‍ വന്നശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

Read Also: ‘സമരത്തിൻ്റെ പേരിൽ അഴിഞ്ഞാട്ടം, പൊലീസ് സ്റ്റേഷൻ ആക്രമണം പൊടുന്നനെ ഉണ്ടായ സംഭവമല്ല’; മുഖ്യമന്ത്രി

മുന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ നടത്തിയ ഉദ്യമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ഭൗതിക – സാമൂഹിക പശ്ചാത്തലസൗകര്യ മേഖലകളില്‍ വലിയ മുന്നേറ്റം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇക്കാര്യത്തില്‍ ഉണ്ടായ പുരോഗതി നമ്മുടെ പൊതുസമൂഹം കാണുന്നുണ്ട്. ഗെയില്‍ പൈപ്പ്‌ലൈന്‍, ദേശീയപാതാ വികസനം, കൊച്ചി – ഇടമണ്‍ പവര്‍ഹൈവേ, പുഗലൂര്‍ – മാടക്കത്തറ വൈദ്യുതിലൈന്‍, എന്നിവ ഇതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം. നമ്മുടെ സര്‍ക്കാര്‍ ആശൂപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവയിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ ഇവിടെ കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല.

നമ്മുടെ നാടിന്റെ വികസനം ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ഒരു നീണ്ട മുരടിപ്പിനു ശേഷം 1990കള്‍ മുതല്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. എന്നാല്‍, ഈ വളര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനം എത്ര ഭദ്രമാണെന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ആശങ്കകളുണ്ട്. പുറംവരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉയര്‍ന്ന ഉപഭോഗമാണ് സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനമെന്ന കണ്ടെത്തലുകളുണ്ട്.

Read Also: വിഴിഞ്ഞം സമരം; സർക്കാർ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

നമ്മുടെ സമ്പദ്ഘടനയ്ക്ക് സുദൃഢമായ ഒരു അടിസ്ഥാനമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് മൂലധനനിക്ഷേപത്തിലും പശ്ചാത്തലസൗകര്യ വികസനത്തിലും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നത്. ദീര്‍ഘകാല പരിപ്രേഷ്യത്തോടെയുള്ള ഈ വികസന സമീപനത്തെ എല്ലാത്തരം മുടന്തന്‍ന്യായങ്ങളും പറഞ്ഞ് എതിര്‍ക്കുന്ന സമീപനം ഈ നാടിന്റെ പൊതുനന്മയ്ക്ക് എതിരാണ്. ഈ തെറ്റായ സമീപനത്തിന്റെ ഭാഗമാണ് വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലും നിങ്ങള്‍ സ്വീകരിക്കുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതി പൊതുമേഖലയില്‍ ആയിരിക്കണമെന്ന കാര്യത്തില്‍ 2006 – 11 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്. അതില്‍ നിന്നും വ്യതിചലിച്ച് ഇതിനെ സ്വകാര്യമേഖലയിലാക്കിയത് 2015 ല്‍ അധികാരത്തിലിരുന്ന യു ഡി എഫ് സര്‍ക്കാരാണ്. 2016 ല്‍ എല്‍ ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനത്തിന്റെ പൊതുതാത്പര്യം പരിഗണിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

Read Also: ‘ഞങ്ങൾ ജീവൻ കൊടുത്തും അവർക്കൊപ്പം നിൽക്കും’; വിഴിഞ്ഞ സമര വിഷയത്തിൽ വി.ഡി സതീശൻ

മൂലധനനിക്ഷേപവും പശ്ചാത്തല സൗകര്യവികസനവും കേരളത്തില്‍ എങ്ങനെ എത്താതിരിക്കാമെന്നാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവരുടെ ചില സംസ്ഥാന നേതാക്കള്‍ ആചോലിക്കുന്നത്. ഇവര്‍ക്ക് ശക്തിപകരാന്‍ കോണ്‍ഗ്രസും യുഡിഎഫും ഇതുവരെ സ്വീകരിച്ച സമീപനത്തില്‍ നിന്നും ഇനിയെങ്കിലും പിന്തിരിയണം. നാടിന്റെ വികസന കാര്യത്തിൽ ഒന്നിച്ചു നിൽക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

Story Highlights: We should stand together for development: Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here