എസ്എഫ്‌ഐ വനിതാ നേതാവിനെ മര്‍ദിച്ച പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ടി.സിദ്ദിഖ് എന്ന് സിപിഐഎം;ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് എംഎല്‍എ

വയനാട് മേപ്പാടി പോളി ടെക്‌നിക് കോളജില്‍ എസ്എഫ്‌ഐ വനിതാ നേതാവിനെ മര്‍ദിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ടി സിദ്ദിഖ് എംഎല്‍എയെന്ന് സിപിഐഎം. ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടി സിദ്ദിഖ് പറഞ്ഞു.
എസ്എഫ്‌ഐ വയനാട് ജില്ല വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിയെ മേപ്പാടി പോളി ടെക്‌നിക് കോളജില്‍ വെച്ച് ആക്രമിച്ച പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം. പ്രതികള്‍ക്ക് വേണ്ടി സിദ്ദിഖ് വാഹനം ഏര്‍പ്പാടാക്കി നല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു.
യുഡിഎഫിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി സംഭവ ദിവസം കോളജിന് മുന്നിലൂടെ പോയിരുന്നുവെന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎസ്എഫ് പ്രവര്‍ത്തകരെ അഭിനന്ദിച്ചിരുന്നുവെന്നും ടി സിദ്ദിഖ് പറഞ്ഞു. പ്രതികളെ താന്‍ സഹായിച്ചെന്ന് തെളിയിക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.
Read Also: എസ്എഫ്‌ഐ വനിതാ നേതാവിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന സൂചന ലഭിച്ചതോടെ പൊലീസും എക്‌സൈസും പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം വിദ്യാര്‍ഥികളുടെ പേരില്‍ കള്ളക്കേസ് എടുക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് മേപ്പാടി പഞ്ചായത്ത് കമ്മറ്റി
മേപ്പാടി പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും.
Story Highlights: allegation against t siddhique mla sfi leader attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here