ഗോള്‍….!; പെപ്പെയിലൂടെ പോര്‍ച്ചുഗലിന് വീണ്ടും മുന്നേറ്റം

സ്വിസ് പൂട്ട് തകര്‍ത്ത് ക്വാര്‍ട്ടറിലെത്താനുള്ള അഭിമാനപ്പോരാട്ടത്തില്‍ പറങ്കിപ്പടയ്ക്ക് മികച്ച തുടക്കം. കളിയുടെ 17-ാം മിനിറ്റിലും 31-ാം മിനിറ്റിലും പോര്‍ച്ചുഗലിന് രണ്ട് ഗോള്‍ നേടാനായി. ഗോണ്‍സാലോ റാമോസ് നേടിയ ഗോളാണ് പോര്‍ച്ചുഗലിനെ ആദ്യം മുന്നിലെത്തിച്ചത്. പിന്നീട് പെപെയിലൂടെ സ്വിറ്റസര്‍ലന്‍ഡില്‍ നിന്നുള്ള വിജയദൂരം ഇരട്ടിയാക്കാനും പോര്‍ച്ചുഗലിന് സാധിച്ചു. (fifa world cup 2022 Portugal 2 goal against Switzerland)
17-ാം മിനിറ്റിലായിരുന്നു പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍. ഗോണ്‍സാലോ റാമോസ് നേടിയ ഗോളാണ് പോര്‍ച്ചുഗലിനെ ആദ്യം മുന്നിലെത്തിച്ചത്. ആരാധകരുടെ പ്രിയ ടീമാണ് എതിരാളികളെന്ന് അറിയാമെങ്കിലും കളിയില്‍ അതൊന്നും ഒരു വിഷയമേയല്ലെന്ന് ഉറപ്പിച്ചുകൊണ്ടാണ് സ്വിറ്റ്‌സര്‍ലന്‍ഡ് കളത്തിലിറങ്ങുന്നത്. ഇത്തവണ അപ്രതീക്ഷിച്ച ആഘാതങ്ങള്‍ ഏറെയായിരുന്നെങ്കിലും സ്വിസ് പൂട്ട് തകര്‍ക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പോര്‍ച്ചുഗല്‍. പോര്‍ച്ചുഗല്‍ ആരാധകരുടെ പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഇടംനേടിയിട്ടില്ല. റൊണാള്‍ഡോയ്ക്ക് പകരം ഗോണ്‍സാലോ റാമോസാണ് ടീമിലിടം നേടിയത്. 2008ന് ശേഷം ആദ്യമായാണ് റൊണാള്‍ഡോ ഇല്ലാതെ പോര്‍ച്ചുഗലില്‍ ആദ്യ ഇലവനെ പ്രഖ്യാപിക്കുന്നത്.
കൊറിയയും പോര്‍ച്ചുഗലിനെതിരെ നേടിയ അട്ടിമറി ജയങ്ങളുടെ പാഠമുള്‍ക്കൊണ്ടാണ് പോര്‍ച്ചുഗല്‍ കളിക്കളത്തിലിറങ്ങിയത്. പ്രീ ക്വാര്‍ട്ടര്‍ കടക്കാന്‍ രണ്ട് തവണ മാത്രമേ പോര്‍ച്ചുഗലിന് കഴിഞ്ഞിട്ടുള്ളൂ. 1966ലും 2006ലുമാണ് പോര്‍ച്ചുഗലിന് അത് സാധിച്ചത്.
നേഷന്‍സ് ലീഗിലെ അവസാന ഏറ്റുമുട്ടലില്‍ ഹാരിസ് സെഫെറോവിച്ചിലൂടെ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവും സ്വിറ്റസര്‍ലന്‍ഡിനുണ്ട്. 2022ല്‍ ഇരുടീമുകളും തമ്മിലുള്ള മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.
Story Highlights: fifa world cup 2022 Portugal 2 goal against Switzerland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here