നെറ്റ്ഫ്ലിക്സിനായി വെബ് സീരീസ്; ആര്യൻ ഖാൻ സംവിധാനത്തിലേക്ക്

സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ സംവിധാനത്തിലേക്ക്. നെറ്റ്ഫ്ലിക്സിനായി വെബ് സീരീസ് ഒരുക്കിക്കൊണ്ടാണ് ആര്യൻ സിനിമാ സംവിധാനത്തിലേക്ക് കടക്കുന്നത്. സ്ക്രിപ്റ്റ് പൂർത്തിയായെന്നും ആക്ഷൻ പറയാൻ കൊതിയാകുന്നു എന്നും ആര്യൻ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു. റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റ് എന്ന് എഴുതിയ ക്ലാപ്ബോർഡും തിരക്കഥയയും ചിത്രത്തിൽ കാണാം. ഷാരൂഖിൻ്റെ നിർമാണക്കമ്പനിയായ റെഡ് ചില്ലീസ് തന്നെയാണ് വെബ് സീരീസ് നിർമിക്കുക എന്നാണ് റിപ്പോർട്ട്.
ആര്യൻ്റെ മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരി ഖാനും ഉൾപ്പെടെ നിരവധി പേർ ആര്യന് ആശംസകൾ അറിയിച്ചു. ഷാരൂഖിൻ്റെയും ഗൗരിയുടെയും മൂത്ത മകനാണ് ആര്യൻ. ദമ്പതിമാരുടെ മകൾ സുഹാനയും സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ആര്യൻ സംവിധാനത്തിലാണ് ശ്രദ്ധ ചെലുത്തുന്നതെങ്കിൽ സുഹാന അഭിനേത്രിയാണ്. നെറ്റ്ഫ്ലിക്സ് സിനിമയായ ആർച്ചീസിലൂടെയാണ് സുഹാന അഭിനയജീവിതത്തിലേക്ക് കടക്കുന്നത്.
Story Highlights: netflix aryan khan web series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here