ഇതിഹാസ ഫോർവേഡ് റൊണാൾഡോയെ നൃത്തം പഠിപ്പിച്ച് റിച്ചാർലിസൺ; വിഡിയോ

ഇതിഹാസ ബ്രസീൽ ഫോർവേഡ് റൊണാൾഡോയെ നൃത്തം പഠിപ്പിച്ച് ടീമിനെ പുതിയ 9ആം നമ്പർ താരം റിച്ചാർലിസൺ. ലോകകപ്പിൽ മികച്ച രണ്ട് ഗോളുകൾ നേടി തിളങ്ങും ഫോമിലുള്ള റിച്ചാർലിസൺ ദക്ഷിണ കൊറിയക്കെതിരായ പ്രീ ക്വാർട്ടർ മത്സരവിജയത്തിനു ശേഷമാണ് ഇതിഹാസ താരത്തെ നൃത്തം പഠിപ്പിച്ചത്. ഗോളുകൾ നേടുമ്പോൾ നൃത്തം കളിച്ച് ആഘോഷിക്കുന്ന ബ്രസീൽ ക്വാർട്ടറിൽ ക്രൊയേഷ്യയെയാണ് നേരിടുക.
ദക്ഷിണ കൊറിയക്കെതിരെ 29ആം മിനിട്ടിൽ റിച്ചാർലിസൺ നേടിയ ഗോൾ മനോഹരമായിരുന്നു. തൻ്റെ തല കൊണ്ട് പന്ത് പലവട്ടം തട്ടി നിയന്ത്രിച്ച റിച്ചാർലിസൺ പക്വെറ്റയ്ക്ക് പന്ത് കൈമാറി ബോക്സിലേക്ക് കുതിച്ചു. പക്വേറ്റ തിയാഗോ സിൽവയ്ക്ക് പന്ത് മറിച്ചുനൽകി. ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ റിച്ചാർലിസണ് തിയാഗോ സിൽവയുടെ അളന്നുകുറിച്ച ത്രൂബോൾ. പിഴവില്ലാത്ത ഫിനിഷിംഗ്.
Story Highlights: richarlison dance ronaldo brazil fifa world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here