Advertisement

പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ ലീഡ് ചെയ്ത് ബിജെപി

December 8, 2022
2 minutes Read
bjp leads in gujarat himachal pradesh

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ ബിജെപിക്ക് വ്യക്തമായ മേൽക്കൈ. ഗുജറാത്തിൽ ബിജെപിയുടെ ലീഡ് 31 ലേക്ക് എത്തിയപ്പോൾ ഹിമാചലിൽ ലീഡ് 7 ലേക്ക് ഉയർന്നു. ഇരു സംസ്ഥാനങ്ങൡും തൊട്ടുപിന്നാലെ കോൺഗ്രസുണ്ട്. ( bjp leads in gujarat himachal pradesh )

ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണി തുടങ്ങിയത്. എട്ട് മണിയോടെ തന്നെ സ്‌ട്രോങ്ങ് റൂം തുറന്നു. ഗുജറാത്തിൽ 33 ജില്ലകളിലായി 37 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ഗുജറാത്തിൽ 182 ഒബ്സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിരിക്കുന്നത്.

ഇരുസംസ്ഥാനങ്ങളിലേയും ലീഡ് നില ഒരേസമയം പ്രേക്ഷകരിലേത്ത് എത്തിക്കാൻ ട്വന്റിഫോർ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Story Highlights: bjp leads in gujarat himachal pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top