ആദിശങ്കറിന് ഇത് രണ്ടാം ജന്മം; ‘ദുൽഖർ സൽമാൻ ഫാമിലി’ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയുടെ ജന്മനാട്

മമ്മൂട്ടിയുടെ ജന്മനാടായ കോട്ടയം ജില്ലയിലെ ചെമ്പ് ഗ്രാമത്തിലെ ആദി ശങ്കർ എന്ന കുട്ടിയുടെ ഓപ്പറേഷൻ പൂർണമായും സൗജന്യമായി നടത്തി കൊടുത്ത ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി അറിയിച്ച് ചെമ്പ് ഗ്രാമം. ആദി ശങ്കറിന് നൽകിയത് അക്ഷരാർത്ഥത്തിൽ ഒരു രണ്ടാം ജൻമവും ജീവിതവുമാണ്. (dulquer salmaan family helps a young boy adishankar from chempu)
നിങ്ങൾ ഇടപെട്ടില്ലായിരുങ്കിൽ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകർന്ന് പോകുമായിരുന്നു. എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്‍റെ ചികിത്സ പൂർണ്ണമായി ഏറ്റെടുക്കുകയും, ഇനിയും ഏതെങ്കിലും നിർധനരായ കുട്ടികൾക്ക് ചികിത്സാ സഹായം ആവശ്യമെങ്കിൽ സഹായിക്കാൻ ദുൽഖർ സൽമാൻ ഫാമിലി സന്നദ്ധമാണെന്ന് അറിയിച്ചെന്നും ചെമ്പ് ഗ്രാമം’ സോഷ്യൽ ഫേസ്ബുക്കിൽ കുറിച്ചു.
‘ദുൽഖർ സൽമാൻ ഫാമിലിക്ക് ..നന്ദി .. ഒരായിരം നന്ദി. ചെമ്പ് പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു. ആദി ശങ്കറിന് നിങ്ങൾ നൽകിയത് അക്ഷരാർത്ഥത്തിൽ ഒരു രണ്ടാം ജൻമവും ജീവിതവുമാണ്. നിങ്ങൾ ഇടപെട്ടില്ലായിരുങ്കിൽ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകർന്ന് പോകുമായിരുന്നു. ആസ്റ്റർ മെഡിസിറ്റിയിൽ വച്ച് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുക വഴി പതിനാറ് വർഷമായി അവൻ അനുഭവിച്ച് വന്നിരുന്ന ദുരിത ജീവിതത്തിന് സാന്ത്വനമേകുക മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് മാതൃകയാവുക കൂടിയാണ്. എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്‍റെ ചികിത്സ പൂർണ്ണമായി ഏറ്റെടുക്കുകയും, ഇനിയും ഏതെങ്കിലും നിർധനരായ കുട്ടികൾക്ക് ചികിത്സാ സഹായം ആവശ്യമെങ്കിൽ സഹായിക്കാൻ ദുൽഖർ സൽമാൻ ഫാമിലി സന്നദ്ധമാണ് എന്നറിയിച്ചതും ഞങ്ങൾ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു. ദുൽഖർ സൽമാൻ ഫാമിലിക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.” ‘ചെമ്പ് ഗ്രാമം’ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 കുട്ടികള്‍ക്ക് ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്ത് കൊടുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ പദ്ധതിയാണ് ‘വേഫെറര്‍ – ട്രീ ഓഫ് ലൈഫ്’. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളയുമായും, ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈറ്റ്‌സ് ഇന്ത്യയുമായും സഹകരിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
Story Highlights: dulquer salmaan family helps a young boy adishankar from chempu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here